കോഴിക്കോടന്‍ മില്‍ക്ക് സര്‍ബത്ത് കുടിക്കാന്‍ ഒരു മോഹം തോന്നി! ആളുകള്‍ തിരിച്ചറിയാതിരിക്കാന്‍ വ്യത്യസ്ത മാര്‍ഗം സ്വീകരിച്ച് നഗരത്തില്‍ കറങ്ങി പേളി മാണിയും സുഹൃത്തും; വീഡിയോ വൈറല്‍

എവിടെ തിരിഞ്ഞാലും ആരാധകര്‍ തിരിച്ചറിയുകയും ഓടിക്കൂടുകയും ചെയ്യുന്നത് സിനിമാ താരങ്ങളുടെ ജീവിതത്തിലെ സ്ഥിരം കാഴ്ചയാണ്. ആരാധകരെ ഭയന്ന് പലരും പുറത്ത് ഇറങ്ങാറുപോലുമില്ല. എന്നാല്‍ അവരില്‍ നിന്നെല്ലാം വ്യത്യസ്തയാവുകയാണ് അവതാരകയും നടിയുമായ പേളി മാണി.

ആരാധകരുടെ കണ്ണ് വെട്ടിക്കാന്‍ ഉമ്മച്ചിക്കുട്ടിയായി വേഷം മാറിയാണ് പേളി പുറത്തിറങ്ങിയത്. കോഴിക്കോട്ടെ പ്രശസ്തമായ മില്‍ക്ക് സര്‍ബത്ത് കടയിലെത്തി മില്‍ക്ക് സര്‍ബത്ത് കുടിക്കാനായിരുന്നു പേളി ഉമ്മച്ചിക്കുട്ടിയായി വേഷം മാറിയത്. പര്‍ദ്ദ അണിഞ്ഞ് കൂളിംഗ് ഗ്ലാസും ധരിച്ച് പേളി എത്തിയത്. പേളിയ്ക്കൊപ്പം കമ്മട്ടിപ്പാടത്തിലെ നായിക ഷോണ്‍ റോമിയുമുണ്ടായിരുന്നു.

കടയ്ക്ക് മുമ്പിലെ നീണ്ട ക്യൂവില്‍ നിന്ന പേളിയേയും ഷോണിനേയും ഒരാള്‍ പോലും തിരിച്ചറിഞ്ഞില്ല. സര്‍ബത്ത് കുടിച്ചതിന് ശേഷം ഇരുവരും അതേ വേഷത്തില്‍ തന്നെ ബീച്ചിലുമെത്തി. താരമെന്ന ഭാരമില്ലാതെ സാധാരണക്കാരായി കോഴിക്കോടിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് പേളിയും ഷോണും. അവസാനം താരങ്ങള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ ഈ വിഡിയോ പങ്കുവച്ചതോടെ സംഗതി വൈറലാകുകയും ചെയ്തു.

 

https://youtu.be/CF397pVk5qw

 

Related posts