വിചിത്രമായ ഡിസൈനുള്ള ഒരു ജീൻസ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
പല കഷണങ്ങൾ കൂട്ടിച്ചേർത്ത് തുന്നിച്ചേർത്തതുപോലുള്ള പാന്റ് വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.
ഇപ്പോഴിത മറ്റൊരു ജീൻസാണ് സോഷ്യൽ മീഡിയയിലെ താരം. പുതിയ ജീൻസ് കുറച്ചു പേർക്ക് ഉപകാരമാകുമെന്നാണ് കരുതപ്പെടുന്നത്.
ജീൻസിൻ സാധാരണ പാന്റുകളെക്കാൾ വേറെ പ്രത്യേകതയൊന്നുമില്ല. എന്നാൽ പാന്റിൽ മൂത്രമൊഴിച്ചത് പോലുള്ള ഡിസൈനാണ് ഇതിനെ വൈറലാക്കിയത്.
പുറമേ നിന്ന് കാണുന്നവർക്ക് ഈ ജീൻസ് ധരിച്ചിരിക്കുന്നയാൾ പാന്റിൽ മൂത്രമൊഴിച്ചതാണെന്ന് കരുതും.
ന്യൂയോർക്കിലുള്ള വെറ്റ് പാന്റ് ഡെനിംസ് എന്ന കമ്പനിയാണ് ഈ വിചിത്ര ഡിസൈനിലുള്ള പാന്റ് വിപണിയിലിറക്കിയത്.
‘നനഞ്ഞ ലുക്കിലും ഉണങ്ങിയ ഫീൽ’ എന്നതാണ് കമ്പനിയുടെ പരസ്യ വാചകം തന്നെ. മൂത്രമൊഴിച്ച ഡിസൈനുള്ള പാന്റ് വിവിധ തരത്തിലും കളറിലുമായി കമ്പനി വിപണിയിൽ എത്തിക്കുന്നുണ്ട്.
ചിലർ ഒരു കൗതുകത്തിനായി പാന്റിൽ മൂത്രമൊഴിക്കുന്നവരാണെന്നും അവരുടെ ആഗ്രഹ പൂർത്തീകരണത്തിനാണ് ഈ നനഞ്ഞ ലുക്കുള്ള പാന്റ് ഡിസൈൻ ചെയ്തതെന്നും വെറ്റ് പാന്റ് ഡെനിം സിഇഒ പറയുന്നു.
പ്രധാനമായും ഇൻസ്റ്റഗ്രാം പ്ലാറ്റ്ഫോമിലൂടെയാണ് തങ്ങളുടെ ഉപഭോക്താക്കളെ കണ്ടെത്തുന്നതെന്ന് സിഇഒ പറയുന്നു. സംഗതി എന്തായാലും ഈ നനഞ്ഞ പാന്റിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽ മീഡിയ.