മാവേലിക്കര: കേളി ചിന്താധാരയുടെ ആഭിമുഖ്യത്തില്‍ ഡോ.ടി.എന്‍.ശേഷന് അനുസ്മരണ സമ്മേളനം നടന്നു. ഡോ.ജേക്കബ് തോമസ് ഐ.പി.എസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഭരണയന്ത്രത്തില്‍ അഴിമതിയില്ലാതെ പലതും ചെയ്യാന്‍ സാധിക്കുമെന്ന് കാണിച്ചു തന്ന ആളാണ് ശേഷനെന്നും ഇലക്ഷന് എന്ന പ്രക്രിയയുടെ കാവല്‍ക്കാരനായിരുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു.
അഴിമതിയാണ് പദ്ധതിയുടെ ഇന്ധനമെന്നും ഭരണയന്ത്രത്തിനുള്ളില് നിന്നുകൊണ്ട് അഴിമതിക്കെതിരെ നിലപാട് എടുക്കുന്നവര്‍ക്ക് ധൈര്യം നല്കാന് പുറത്ത് ആളുകള്‍ ഉണ്ടെങ്കില്‍ അഴിമതിയെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ 97 ശതമാനം ആളുകള്‍ക്കും ഭരണഘടനയെ കുറിച്ച് അറിവില്ല.
നിയമപരമായ അറിവില്ലായ്മയാണ് അഴിമതിക്കുള്ള പ്രധാന കാരണമെന്നും ജേക്കബ് തോമസ് ചൂണ്ടിക്കാട്ടി. കേളി പ്രസിഡന്റ് പ്രെഫ. ചന്ദ്രശേഖരന് നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോണ്‍.കെ.മാത്യു, പ്രൊഫ.വി.സി.ജോണ്‍, സോമശേഖരന്‍ ഉണ്ണിത്താന് എന്നിവര്‍ പ്രസംഗിച്ചു.