മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞതിനു ശേഷം ഏത് ലൊക്കേഷനിൽ പോയാലും യാത്ര ചെയ്താലും എവിടെ ഇറങ്ങിയാലും ഇക്കാര്യം പറയും. ചേച്ചി മഞ്ജുവിനെക്കുറിച്ച് പറഞ്ഞത് കേട്ടു. ഇഷ്ടമായി കേട്ടോ എന്ന്. എല്ലാവരും ഇതേ പറയൂ.
എനിക്കൊരു പെൺകുട്ടിയില്ല. ഡാൻസ് ചെയ്യുന്ന കുട്ടികളെന്ന് പറഞ്ഞാൽ എനിക്കു കൊതിയാണ്. അടുത്ത ജന്മത്തിലെങ്കിലും മഞ്ജുവിനെ പോലൊരു മകളെ തരണം എന്നാണ് ഞാൻ ദൈവത്തോട് പറയാറ്.
ദൈവം അനുഗ്രഹിച്ച് നൽകിയ കഴിവാണ്. ദൈവം അനുഗ്രഹിച്ചത് കൊണ്ടാണല്ലോ രണ്ടാമത്തെ വരവിലും ലേഡി സൂപ്പർസ്റ്റാറായത്. ആ കുട്ടി ഇൻഡ്സ്ട്രിയിൽ ഇരിക്കുന്ന കാലം വരെ ആ പോസ്റ്റിൽ ഇനിയൊരു ആൾ വരും എന്നെനിക്ക് തോന്നുന്നില്ല. അത്ര കഴിവാണ്. സ്വഭാവത്തിന്റെ കാര്യത്തിലും മഞ്ജു തനിക്ക് പ്രിയങ്കരിയാണ്. -ജീജ സുരേന്ദ്രൻ