ഊട്ടിയിൽ ഹയർസെക്കന്ററി സ്കൂളിൽ ഓഫീസറായിരുന്നയാളാണ് ജീജ സുരേന്ദ്രൻ. സിനിമയിലേക്ക് എത്തിയതെങ്ങനെ ആണെന്ന് ജീജ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
അഭിനയിക്കണമെന്ന ആഗ്രഹം നേരത്തെ മനസിലുണ്ടായിരുന്നു. കുഞ്ഞും ജോലിയുമായപ്പോഴും ആ ആഗ്രഹം മനസിൽ കിടന്നു. ഒരിക്കൽ എന്റെ ആഗ്രഹം ഞാൻ ഭർത്താവിനോട് പറഞ്ഞു. ജോലിക്ക് പോയിരുന്ന സമയം ഊട്ടിയിലെ കൈമറ്റ് ഒട്ടും പറ്റാതെ വന്നു. തണുപ്പ് സഹിക്കാനേ പറ്റാതെയായി. ഊട്ടിയിൽ നിന്ന് മാറണമെന്ന് ഡോക്ടർ പറഞ്ഞു. അങ്ങനെയാണ് അവിടെ നിന്ന് നാട്ടിലേക്ക് എത്തിയത്.
അവിടെനിന്ന് തിരുവനന്തപുരത്തേക്ക് വന്ന് പിന്നീട് അഭിനയത്തിലേക്ക് തിരിഞ്ഞു. ഭർത്താവുള്ള സമയത്ത് പുള്ളി എന്നെ ഒരുപാട് സപ്പോർട്ട് ചെയ്തു. ഭർത്താവിന്റെ പിന്തുണ കൊണ്ടാണ് ഞാൻ ഈ രംഗത്തേക്ക് വരുന്നത്. അത് കഴിഞ്ഞ് മകനും. ആണും പെണ്ണുമായി ഒറ്റ മകനേ എനിക്കുള്ളൂ. അമ്മയെ ശരിക്കും മനസിലാക്കുന്ന പൊന്നുമോനെയാണ് എനിക്ക് കിട്ടിയത്. പുണ്യം ചെയ്ത അമ്മയാണ് ഞാൻ എന്ന് ജീജ സുരേന്ദ്രൻ.