ലക്നോ: ഉത്തര്‍പ്രദേശില്‍ ബന്ധുക്കളുടെ മര്‍ദനത്തെ തുടര്‍ന്ന് കൗമാരക്കാരി മരിച്ചു. ഡിയോറിയയിലെ സവെര്‍ജി ഖാര്‍ഗ് ഗ്രാമത്തിലാണ് സംഭവം. ജീന്‍സ് ധരിക്കാന്‍ വാശി പിടിച്ചതിനെ തുടര്‍ന്നാണ് 17കാരിയായ പെണ്‍കുട്ടിയെ ബന്ധുക്കള്‍ മര്‍ദിച്ചത്.
മര്‍ദനത്തില്‍ തലയ്ക്ക് പരിക്കേറ്റ കുട്ടി മരിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹം പാലത്തില്‍ നിന്നും പുഴയിലേക്ക് തള്ളാനും ശ്രമം നടന്നായി പോലീസ് സ്ഥിരീകരിച്ചു. കുടുങ്ങി കിടന്ന മൃതദേഹം പോലീസാണ് കണ്ടെത്തിയത്.
സംഭവത്തില്‍ മുത്തച്ഛന് ഉള്‍പ്പടെ 10 പേര്‍ക്കെതിരെ പെണ്‍കുട്ടിയുടെ അമ്മ പോലീസില്‍ പരാതി നല്കി. എന്നാല്‍ കൊലപാതക കാരണം മറ്റെന്തെങ്കിലുമാകാമെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.