ചേര്‍ത്തല: കോടതി ഉത്തരവിനെ തുടര്‍ന്ന് ചേര്‍ത്തല തഹസില്‍ദാരുടെ ഔദ്യോഗിക വാഹനം ജപ്തിചെയ്തു.പള്ളിപ്പുറം ഗ്രോത്ത് സെന്ററിനായി സ്ഥലം ഏറ്റെടുത്തിതിലെ നഷ്ടപരിഹാരതുക ലഭിക്കാത്തതിന്റെ പേരില്‍ നല്കിയ ഹര്‍ജിയെ തുടര്‍ന്നുണ്ടായ വിധിയാണ് നടപ്പാക്കിയത്.
ചൊവ്വാഴ്ച ഉച്ചക്കുശേഷമാണ് കോടതിയില്‍ നിന്നും ആമീന്മാരെത്തി വാഹനത്തില്‍ ജപ്തിനോട്ടീസ് പതിപ്പിച്ചത്.ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കുന്ന വാഹനമായതിനാല്‍ ജപ്തി ചെയ്ത വാഹനം തഹസില്‍ദാരുടെ ചുമതലയില്‍ തന്നെ ഏല്പിച്ചു.
കോടതിയില്‍ നിന്നും നോട്ടീസ് ലഭിച്ചാല്‍ ഏതു സമയത്തും വാഹനം ഹാജരാക്കാമെന്ന ഉറപ്പിലാണ് വാഹനം തഹസില്‍ദാരെ ഏല്പിച്ചത്.
പള്ളിപ്പുറത്തെ സ്ഥലമെടുപ്പിന്റെ പേരില്‍ തണ്ണീര്‍മുക്കം വാരണം രാധാകൃഷ്ണപുരത്ത് രത്നമ്മയുടെ അവകാശികളാണ് നഷ്ടപരിഹാരത്തിനായി കോടതിയെ സമീപിച്ചത്.
മൂന്നു കേസുകളിലായി ഏഴുലക്ഷമാണ് ഈടാക്കേണ്ടത്. തഹസില്‍ദാരുടെ വാഹനത്തിനു പുറമെ മറ്റൊരു ജീപ്പും ജപ്തിചെയ്യുന്നുണ്ട്. ഇതു കണ്ടെത്തി നടപടി സ്വീകരിക്കുന്നുണ്ട്.
സ്റ്റീല്‍ അഥോറിട്ടിക്കായുള്ള സ്ഥലം എടുപ്പിലാണ് ജപ്തി നടപടി.ഇതില്‍ താലൂക്ക് ഓഫീസ് ഇടനിലക്കാര്‍ മാത്രമായിരുന്നു.സ്റ്റീല്‍ അതോറിട്ടിയില്‍ നിന്നും നഷ്ടപരിഹാരതുക ഈടാക്കി നല്കി ജപ്തി ഒഴിവാക്കുന്നതിനു നിരന്തരശ്രമങ്ങള്‍ നടത്തിയിരുന്നതാണെന്ന് തഹസില്‍ദാര്‍ ആര്.ഉഷ പറഞ്ഞു.