പരസ്പരം വേർപിരിയാൻ തീരുമാനിച്ചിട്ടും ബിരാജുവിന്‍റെ പകതീർന്നില്ല; അച്ഛന് മുന്നിൽ ഭാ​ര്യ​യെ തീ​കൊ​ളു​ത്തി കൊ​ന്ന കേ​സിൽ ഭ​ർ​ത്താ​വി​നു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വ്

ഇ​രി​ങ്ങാ​ല​ക്കു​ട: ഭാ​ര്യ​യെ പെ​ട്രോ​ളൊ​ഴി​ച്ചു തീ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഭ​ർ​ത്താ​വി​നെ ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​നു ശി​ക്ഷി​ച്ചു.

ഒ​ന്നാം​പ്ര​തി ചെ​ങ്ങാ​ലൂ​ർ ക​ണ്ടു​ക​ട​വ് പ​യ്യ​പ്പി​ള്ളി വീ​ട്ടി​ൽ ബി​രാ​ജു (43)വി​നെ​യാ​ണു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​നും ര​ണ്ടുല​ക്ഷം രൂ​പ പി​ഴ​യ​ട​യ്ക്കു​ന്ന​തി​നും ഇ​രി​ങ്ങാ​ല​ക്കു​ട അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് കെ.​എ​സ്. രാ​ജീ​വ് ശി​ക്ഷ വി​ധി​ച്ച​ത്.

പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം നാ​ലു​വ​ർ​ഷം കൂ​ടി ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ക്കാ​നും ഉ​ത്ത​ര​വാ​യി. കൂ​ടാ​തെ മ​ര​ണ​പ്പെ​ട്ട ജീ​തു​വി​ന്‍റെ പി​താ​വി​നു ന​ഷ്ട​പ​രി​ഹാ​രം ന​ല്കാ​ൻ ജി​ല്ലാ ലീ​ഗ​ൽ സ​ർ​വീ​സ് അ​ഥോ​റി​റ്റി​ക്കു നി​ർ​ദേ​ശം ന​ല്കി.

2018 ഏ​പ്രി​ൽ 29 നാ​ണു സം​ഭ​വം. കോ​ട​ശേ​രി ക​ണ്ണോ​ളി വീ​ട്ടി​ൽ ജ​നാ​ർ​ദ​ന​ൻ മ​ക​ൾ ജീ​തു​വും (32) ബി​രാ​ജു​വും ത​മ്മി​ൽ വി​വാ​ഹി​ത​രാ​യ​തി​നു​ശേ​ഷം അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ളെ​തു​ട​ർ​ന്ന് ഇ​രു​വ​രും യോ​ജി​ച്ച് ഇ​രി​ങ്ങാ​ല​ക്കു​ട കു​ടും​ബ​കോ​ട​ത​യി​ൽ വി​വാ​ഹ​മോ​ച​ന ഹ​ർ​ജി ഫ​യ​ൽ ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് ജീ​തു കു​ണ്ടു​ക​ട​വി​ൽ കു​ടും​ബ​ശ്രീ മീ​റ്റിം​ഗി​നു എ​ത്തി​ച്ചേ​രു​ന്നു​ണ്ടെ​ന്ന വി​വ​രം അ​റി​ഞ്ഞ പ്ര​തി ചെ​ങ്ങാ​ലൂ​രി​ലു​ള്ള പ​ന്പി​ൽ​നി​ന്നും പെ​ട്രോ​ൾ വാ​ങ്ങി കു​പ്പി​ക​ളി​ലാ​ക്കി ജീ​തു വ​രു​ന്ന വീ​ടി​നു സ​മീ​പ​മു​ള്ള പ​റ​ന്പി​ൽ ഒ​ളി​ച്ചി​രുന്നു.

മീ​റ്റിം​ഗ് ക​ഴി​ഞ്ഞ് റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങി​വ​ന്ന ജീ​തു​വി​ന്‍റെ ദേ​ഹ​ത്ത് പ്രതി പെ​ട്രോ​ൾ ഒ​ഴി​ക്കു​ക​യും പ്രാ​ണ​ര​ക്ഷാ​ർ​ഥം ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച ജീ​തു​വി​നെ കൈ​യി​ൽ ക​രു​തി​യി​രു​ന്ന സി​ഗ​ര​റ്റ് ലാ​ന്പു​കൊ​ണ്ടു തീ​കൊ​ളു​ത്തു​ക​യു​മാ​യി​രു​ന്നു.

ര​ക്ഷ​പ്പെ​ടു​ത്താ​ൻ വ​ന്ന ആ​ളു​ക​ളെ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി ഓ​ടി​ച്ചു.ജീ​തു​വി​നൊ​പ്പം വ​ന്ന അ​ച്ഛ​ൻ ജ​നാ​ർ​ദ​ന​നും മ​റ്റും ചേ​ർ​ന്നു ജീ​തു​വി​നെ ആ​ദ്യം ചാ​ല​ക്കു​ടി സെ​ന്‍റ് ജെ​യിം​സ് ആ​ശു​പ​ത്രി​യി​ലും പി​ന്നീ​ട് തൃ​ശൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും 2018 ഏ​പ്രി​ൽ 30 നു ​ജീ​തു മ​ര​ണ​പ്പെ​ട്ടു.

കൃ​ത്യം നി​ർ​വ​ഹി​ച്ച​ശേ​ഷം മും​ബൈ​യി​ലേ​ക്കു ര​ക്ഷ​പ്പെ​ട്ട പ്ര​തി​യെ സ​മ​ർ​ഥ​മാ​യി​ട്ടാ​ണു പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ജാ​മ്യം ല​ഭി​ക്കു​ന്ന​തി​നാ​യി പ്ര​തി സു​പ്രീം കോ​ട​തി​യെ​വ​രെ സ​മീ​പി​ച്ചു​വെ​ങ്കി​ലും ജാ​മ്യം ല​ഭി​ച്ചി​ല്ല.

പു​തു​ക്കാ​ട് പോ​ലീ​സ് സ​ബ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന ആ​ർ. സു​ജി​ത്കു​മാ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​പി. സു​ധീ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

ജീ​തു​വി​ന്‍റെ മ​ര​ണ​മൊ​ഴി​യും ദൃ​ക്സാ​ക്ഷി​യാ​യ പി​താ​വ് ജ​നാ​ർ​ദ​ന​ന്‍റെ​യും കു​ടും​ബ​ശ്രീ മീ​റ്റിം​ഗി​നു വ​ന്ന പ​ഞ്ചാ​യ​ത്ത് മെ​ന്പ​ർ, കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​ടെ മൊ​ഴി​ക​ളും നി​ർ​ണാ​യ​ക തെ​ളി​വു​ക​ളാ​യി പ​രി​ഗ​ണി​ച്ചാ​ണു കോ​ട​തി പ്ര​തി​യെ ശി​ക്ഷി​ച്ച​ത്.

പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​ഡീ​ഷ​ണ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ പി.​ജെ. ജോ​ബി, അ​ഡ്വ​ക്ക​റ്റു​മാ​രാ​യ ജി​ഷ ജോ​ബി, വി.​എ​സ്. ദി​ന​ൽ, എ​ബി​ൻ ഗോ​പു​ര​ൻ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Related posts

Leave a Comment