ഇരിങ്ങാലക്കുട: പുതുക്കാട് ചെങ്ങാലൂരിലെ ജീതുവിന്റെ കൊലപാതകത്തിൽ സിപിഎം പ്രാദേശികബന്ധം അന്വേഷിക്കണമെന്ന് ദളിത് കോണ്ഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കണ്വൻഷൻ ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നടക്കുന്ന ദളിത് പീഡന, കൊലപാതകങ്ങൾക്ക് സിപിഎം ഒത്താശയോടെ നിയമപാലകർ നിസംഗത പാലിക്കുന്നത് നീതിവ്യവസ്ഥയെ താറുമാറാക്കുമെന്നും കണ്വൻഷൻ മുന്നറിയിപ്പ് നൽകി. ബിബിൻ തുടിയത്ത് ഉദ്ഘാടനം ചെയ്തു. സുനിൽ മുഗൾക്കുടം അധ്യക്ഷത വഹിച്ചു.
ജീതുവിന്റെ കൊലപാതകത്തിൽ സിപിഎം പ്രാദേശികബന്ധം അന്വേഷിക്കണം: ദളിത് കോണ്ഗ്രസ്
