
ആലുവ: വേനൽ ചൂടിൽ പക്ഷികൾക്ക് ദാഹജലം നൽകുന്ന പദ്ധതിയായ ‘ജീവജലത്തിന് ഒരു മണ് പാത്രം’ സ്കൗട്ട്സ് ആന്‍ഡ് ഗൈഡ്സിലെ ഒരു ലക്ഷം വിദ്യാർഥികൾ ഏറ്റെടുക്കുന്നു.
മുപ്പത്തടം സ്വദേശിയായ ശ്രീമൻ നാരായണൻ കഴിഞ്ഞ മൂന്ന് വർഷമായി ജില്ലയിൽ നടപ്പാക്കുന്ന പദ്ധതിയാണ് സംസ്ഥാന വ്യാപകമായി നടപ്പിലാക്കുന്നത്.
തൃശൂരിൽ ഏപ്രിൽ മാസം സംസ്ഥാന മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. പതിനായിരക്കണക്കിന് ചെറിയ മണ്‍പാത്രങ്ങൾ സൗജന്യമായി വീടുകളിൽ വിതരണം ചെയ്താണ് ശ്രീമൻ നാരായണൻ പദ്ധതി മുന്നോട്ട് കൊണ്ടുപോയിരുന്നത്.
സ്വന്തം വീട്ടിലും അയൽ വീടിലും മണ്പാത്രങ്ങളിൽ ദാഹജലം നിറച്ച് വയ്ക്കുകയാണ് സ്കൗട്ട് അംഗങ്ങൾ ചെയ്യേണ്ടത്. എല്ലാ ദിവസവും വെള്ളം മാറ്റി വയ്ക്കുകയും ചെയ്യണം. ഇതിന്റെ ചിത്രങ്ങൾ സമിതികൾക്ക് കൈമാറണമെന്നും നിർദേശമുണ്ട്. സൗജന്യമായി മണ്‍പാത്രങ്ങൾ ലഭിക്കാൻ ഫോണ്‍: 99951 67540.