ചരിത്രത്തില്‍ ആദ്യമായി ഒരു മെഡിക്കല്‍ കോളജില്‍ പൂര്‍ണമായും ചിത്രീകരിച്ച ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഇന്റര്‍നാഷണല്‍ സിനിമ ജീവാമൃതത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. മെഡിക്കല്‍ കോളജിലെ എല്ലാവിധ ആധുനിക ചികിത്സാ സംവിധാനങ്ങളും ഉള്‍പ്പെടുത്തിയായി രുന്നു ചിത്രീകരണം. മലയാളത്തിനു പുറമേ ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലേക്കു മൊഴിമാറ്റം നടത്തിയാവും ചിത്രം പുറത്തുവരിക.
അവയവദാനം എന്ന മഹത്കര്‍മം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സര്‍ക്കാരിന്റെ മരണാനന്തര അവയവദാന പദ്ധതിയായ കേരളാ നെറ്റ്വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (കെഎന്‍ഒഎസ്) അഥവാ മൃതസഞ്ജീവനിയുടെ സഹകരണത്തോടെ നിര്‍മിക്കുന്ന ജീവാമൃ തത്തിന്റെ ചിത്രീകരണം തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് പൂര്‍ത്തിയായത്. മലയാളത്തിന്റെ സ്വന്തം മോഹന്‍ലാലാണ് മൃതസ ഞ്ജീവനിയുടെ ഗുഡ്വില് അംബാസഡര്‍. കാറ്റ്സ് മീഡിയയുടെയും ലൈറ്റ് വിഷ്വല്‍ മീഡിയയുടെയും ബാനറില്‍ അനീഷ് പെരുനാട് നിര്‍മിക്കുന്ന ചിത്രം ഗിരീഷ് കല്ലട കഥയെഴുതി സംവിധാനം ചെയ്യുന്നു.
ഡോ. സി. ഉണ്ണികൃഷ്ണന് തിരക്കഥയൊരുക്കിയിരിക്കുന്നു. സ്ക്രിപ്റ്റ് മേല്‍നോട്ടം ഡോ. തോമസ് മാത്യു, കെഎന്‍ ഒഎസ് നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്. അവയവദാനത്തിന്റെ എല്ലാ തലങ്ങളെക്കുറിച്ചും നടത്തിയ സമഗ്രപഠനങ്ങള്ക്കൊടുവിലാണ് സിനിമയ്ക്കു തുടക്കം കുറിച്ചത്. മസ്തിഷ്കമരണം (ബ്രെയിന്‍ ഡെത്ത്) സംഭവിച്ച ഒരാളില്‍ നിന്ന് അവയവം മറ്റുള്ളവര്‍ക്ക് എങ്ങനെ ദാനം ചെയ്യാമെന്നതിനെക്കുറിച്ച് വ്യക്തമാക്കുന്നത് മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ശര്‍മദ് തന്നെ യാണ്. അവയവദാനത്തിന്റെ മഹത്വം ജനങ്ങളിലെത്തിക്കുക എന്ന മഹത്തായ ഉദ്ദേശ്യത്തോടെയാണ് മെഡിക്കല്‍ കോളജ് സൂപ്രണ്ട് തന്നെ ചിത്രത്തില്‍ അഭിനേതാവായും എത്തിയിരിക്കുന്നത്.
ചിത്രം അന്താരാഷ്ട്രതലത്തില്‍ എത്തിക്കുന്നതിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്ത് അഡ്വ. സോമപ്രസാദ് എംപിയും അണിയറയില്‍ പ്രവര്‍ത്തിക്കുന്നു.കെഎന്‍ഒഎസ് നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, കെഎന്‍ഒഎസ് ഇദ്യോഗസ്ഥരായ അനീഷ് പി.വി, വിനോദ് കുമാര്‍ എസ്.എല്‍, വൈശാഖ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു ചിത്രീകരണം. കാമറ രാജേഷ് ഓയൂര്‍, സംഗീതം ജയശങ്കര്‍, ആര്‍ട്ട് പ്രകാശ്കുട്ടന്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്, കെ.ആര്. വത്സന്, പ്രൊഡ ക്ഷന്‍ എക്സിക്യൂട്ടീവ് കെ.പി. ഷാജി, പ്രൊഡക്ഷന്‍ മാനേജര്‍ ഷെമീര്‍ ശൂരനാട്, സ്റ്റില്‍സ് മനോജ് ലാമ്പി. പ്രൊഡക്ഷന്‍ ബിജു ഏഴാം മൈല്‍. രമേഷ്, അഷറഫ് ദിവാന്, പ്രദീപ് ഗോപി, അനീഷ് പി.വി, വിനോദ്കുമാര്‍ എസ്.എല്‍, ഡോ. മോഹന്‍ദാസ് (അഡി. പ്രഫ. നെഫ്രോളജി), ഡോ. വാസുദേവന്‍ (യൂറോളജി വിഭാഗം, മെഡിക്കല്‍ കോളജ് തിരുവനന്തപുരം), അച്ചായന് പടപ്പക്കര, ബേബി നിര ഞ്ജന ശിവദാസ്, ഇന്ദുലേഖ, വിജയകുമാരി, ശ്രീലത, സിനി പ്രസാദ് തുട ങ്ങിയ വര് പ്രധാന വേഷത്തി ലെത്തുന്നു.