ഇരിങ്ങാലക്കുട: എംഎൽഎ ഹോസ്റ്റലിൽ യുവതിയെ അപമാനിക്കാൻ ശ്രമിച്ച ഡിവൈഎഫ്ഐ നേതാവ് ജീവൻലാലിനെ പോലീസ് ഉടൻ അറസ്റ്റ് ചെയ്തില്ലെങ്കിൽ ജില്ലാതലത്തിൽ ശക്തമായ പ്രക്ഷാേഭ പരിപാടികൾക്ക് രൂപം നൽകുമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ. നാഗേഷ് .
ഇരിങ്ങാലക്കുട എംഎൽഎ ഓഫിസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പൂതംകുളം മൈതാനിയിൽനിന്ന് ആരംഭിച്ച മാർച്ച് ആൽത്തറ പരിസരത്തുവച്ച് പോലീസ് തടഞ്ഞു.
പീഡന വീരൻമാർക്ക് മുൻകൂർ ജാമ്യം ഒരുക്കാൻ അവസരം ഒരുക്കലാണോ കേരള പോലീസിന്റെ പണിയെന്ന് നാഗേഷ് ചോദിച്ചു. സംഭവം നടന്നിട്ട് മാസങ്ങളായെന്നും ജില്ലാ പ്രസിഡന്റ് ചൂണ്ട ിക്കാട്ടി. നിയോജകമണ്ഡലം പ്രസിഡന്റ് ടി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു. സന്തോഷ് ചെറാക്കുളം, ഉണ്ണികൃഷ്ണൻ പാറയിൽ, കെ.സി. വേണുമാസ്റ്റർ, എ. ഉണ്ണികൃഷ്ണൻ, സുനിൽ ഇല്ലിക്കൽ, സുനിൽ പീനിക്കൽ, സുരേഷ് കുഞ്ഞൻ, ഗിരീഷ് പുല്ലത്തറ, അഖിലാഷ് വിശ്വനാഥൻ, കെ.പി. വിഷ്ണു, ടി.കെ. ഷാജു തുടങ്ങിയവർ നേതൃത്വം നൽകി. സിഐ സുരേഷ്കുമാറിന്റെ നേതൃത്വത്തിന്റെയയും എസ്ഐ സി.വി. ബിബിന്റെ െയും 70 അംഗ പോലീസ് സംഘം ബാരിക്കേഡുകൾ ഒരുക്കിയാണ് മാർച്ച് തടഞ്ഞത്. അല്പനേരം പോലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ട ായി.