കുത്താട്ടുകുളം: പിതാവിന്റെ ജന്മദിനത്തിൽ നാലു വയസുള്ള ഇരട്ടകുട്ടികളിൽ ഒരാൾ വില്ലയ്ക്ക് പിന്നിലുള്ള കൈത്തോട്ടിൽ വീണ് മരിച്ചു. കുത്താട്ടുകുളം നഗരസഭ മുൻ കൗണ്‍സിലർ പുളിയനാനിക്കൽ ലിനു മാത്യുവിന്റെ മകൻ ജെഫ്രിൻ (4) ആണ് മരിച്ചത്.
മതാവ്: സെൽബി കോട്ടയം തൃക്കോതമംഗലം തേക്കാനത്ത് കുടുംബാഗം. ഇവരുടെ മൂത്ത മകൻ ജോഹാൻ (ജോക്കുട്ടൻ). ഇളയ ഇരട്ട കുട്ടികളിലെ ആണ് കുട്ടിയാണ് മരിച്ച ജെഫ്രിൽ സഹോദരി ജനിഫർ (കാതറിൻ).
സംസ്കാരം ഇന്ന് രണ്ടിന് വടകര സെന്റ് ജോണ്‍സ് യാക്കോബായ കോണ്ഗ്രിഗേഷൻ പള്ളിയിലെ ശുശ്രൂഷയ്ക്കുശേഷം വടകര സെന്റ്. ജോണ്‍സ് യാക്കോബായ സുറിയാനി പള്ളിയിൽ.