ജയിംസ് റോഡ്രിഗസും റാഡമല്‍ ഫാല്ക്കാവോയുമൊക്കെ അണിനിരക്കുന്ന കൊളംബിയന്‍ ഫുട്ബോള്‍ ടീമില്‍ ജെയ്സണ്‍ മുറില്ലോ എന്ന പേര് അധികമാരും ശ്രദ്ധിച്ചു കാണില്ല. എന്നാല്‍ ഇനി ആ പേര് ശ്രദ്ധിക്കും. ഇന്റര്‍ മിലാന് താരമായ ഈ 24കാരന് കോപ്പാ ഇറ്റാലിയ കപ്പില്‍ ബൊളോഗ്നയ്ക്കെതിരേ നേടിയ ബൈസിക്കിള്‍ കിക്കിനെ ലോകം വാഴ്ത്തുകയാണ്. മത്സരം ഇന്റര്‍ 3-2ന് ജയിക്കുകയും ചെയ്തു. കോര്‍ണറില്‍ നിന്നായിരുന്നു മുറില്ലോയുടെ ഗോള്‍
മത്സരത്തിന്റെ 33-ാം മിനിറ്റിലായിരുന്നു ഗോള്രാഹിത്യത്തിന്റെ സമനിലക്കെട്ടു പൊട്ടിച്ച് മുറില്ലോ പോസ്റ്റിന്റെ വലത്തേമൂലയിലേക്ക് പന്തുപായിച്ചത്.തങ്ങള്‍ ഇന്നേവരെ കണ്ടിട്ടുള്ളതില്‍ വച്ചേറ്റവും മികച്ച ബൈസിക്കിള്‍ ഗോളാണിതെന്നാണ് പല ഫുട്ബോള്‍ പണ്ഡിതരും അഭിപ്രായപ്പെടുന്നത്. ഈ ഗോള്‍ തങ്ങളെ കോരിത്തരിപ്പിച്ചുവെന്നാണ് കളി കണ്ട ഇന്ററിന്റെ ആരാധകര്‍ പറയുന്നത്. സാമൂഹിക മാധ്യമങ്ങളിലും ഈ ഗോളിന്റെ വീഡിയോ ഹിറ്റാണ്.