ഓസ്‌കര്‍ അവാര്‍ഡില്‍ ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായമലയാള ചിത്രം ജല്ലിക്കട്ട് അന്തിമ പട്ടികയില്‍ നിന്ന് പുറത്തായി. 2021ലെ 93ാമത് അക്കാദമി അവാര്‍ഡുകളില്‍ മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തിലേക്കായിരുന്നു ജല്ലിക്കെട്ട് തിരഞ്ഞെടുക്കപ്പെട്ടത്.
എന്നാല്‍ അവസാന 15ല്‍ ഇടംപിടിക്കാന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജല്ലിക്കെട്ടിനായില്ല. അക്കാദമി ഓഫ് മോഷന്‍ പിക്ചേഴ്സ് ആര്‍ട്സ് ആന്‍ഡ് സയന്‍സാണ് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ പ്രഖ്യാപിച്ചത്.
ഇവയില്‍ നിന്നാണ് അവസാന അഞ്ച് സിനിമകളെ തെരഞ്ഞെടുക്കുക. അതിനിടെ ഇന്ത്യയില്‍ നിന്നുള്ള ഹ്രസ്വചിത്രം ബിട്ടു അടുത്ത ഘട്ടത്തിലേക്ക് കടന്നു. മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട്ട് ഫിലിം വിഭാഗത്തിലേക്കാണ് തെരഞ്ഞെടുക്കപ്പെട്ടത്.
യോഗ്യത നേടിയ ചിത്രങ്ങളുടെ വോട്ടെടുപ്പ് മാര്‍ച്ച് 59 വരെ നടക്കും. മാര്‍ച്ച് 15ന് ഓസ്‌കാര്‍ നോമിനേഷന്‍ പ്രഖ്യാപിക്കും. ഏപ്രില്‍ 25നാണ് അവാര്‍ഡ് വിതരണം. രാജ്യാന്തര ചലച്ചിത്ര മേളകളിലടക്കം അവാര്‍ഡുകള്‍ നേടിയ ചിത്രമാണ് ജല്ലിക്കെട്ട്. 2019ലെ ടൊറണ്ടോ ഇന്റര്‍നാഷണല്‍ ഫിലിം ഫെസറ്റിവല്‍, ബുസാന്‍ ഇന്റര്‍നാഷണല്‍ ഫിലിം ഫെസറ്റിവല്‍ എന്നിവിടങ്ങളില്‍ ചിത്രം പ്രദര്‍പ്പിച്ചിരുന്നു.