കോഴിക്കോട്: മൊഫ്യൂസിൽ ബസ് സ്റ്റാന്‍ഡിലെ കടയില്‍ നിന്നും ജെല്ലിമിഠായി വാങ്ങികഴിച്ച നാലുവയസുകാരന് മരിച്ചു. അമ്മ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍. കൊയിലാണ്ടി കാപ്പാട് പാലോട്ടി ജമാഅത്ത് പള്ളിക്കുസമീപം പാലോടയിൽ സുഹറാബിയുടെ മകന് യൂസഫലി(നാല്) ആണ് മരിച്ചത്.
ഛർദിച്ച് അവശയായ സുഹറാബി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലാണ്. 13ന് നഗരത്തില്‍ എത്തിയ ഇവര്‍ വൈകിട്ട് കടയില്‍ നിന്നും ജെല്ലിമിഠായിയുടെ പാക്കറ്റ് വാങ്ങികഴിച്ചിരുന്നു. തുടര്‍ന്ന് വീട്ടില്എത്തിയതോടെ ശക്തമായ വയറിളക്കവും ചര്‍ദ്ദിയും അനുഭവപ്പെട്ടു. ഇന്നലെ രാവിലെ ഛർദിച്ച് അവശനായ യൂസഫലിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലെ മാതൃശിശുസംരക്ഷണ വിഭാഗത്തില്‍ എത്തിച്ചെങ്കിലും രാത്രിയോടെ കുട്ടി മരണപ്പെടുകയായിരുന്നു.തുടര്‍ന്ന് ബന്ധുക്കള്‍ കസബപോലീസില് പരാതി നല്കി.
കുട്ടിയുടെ പോസ്റ്റമാര്ട്ടത്തിനുശേഷം മാത്രമേ മരണകാരണത്തെ സംബ്നധിച്ച് കൂടുതല്‍ വ്യക്തതവരികയുള്ളു. ബന്ധുക്കളുടെ മൊഴി ഇന്ന് രാവിലെ പോലീസ് രേഖപ്പെടുത്തി. ആശുപത്രിയില്‍ ചികില്‍യില്‍ കഴിയുന്ന സുഹറാബിയുടെ വയര്‍ കഴുകി സാമ്പിള്‍ പരിശോധിക്കും.അതേസമയം മിഠായി കഴിച്ചതിനുശഷമാണ് ഇരുവര്‍ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതെന്ന് ബന്ധുക്കള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. കടയിൽ നിന്ന് മിഠായിയുടെ സാന്പിൾ പോലീസ് കസ്റ്റഡിയിലെടുത്തു