ന്യൂയോർക്ക്: താൻ ലൈംഗീക അതിക്രമത്തിന് ഇരയായിട്ടുണ്ടെന്ന് ഹോളിവുഡ് നടിയും ഗായികയുമായ ജെനിഫർ ലോപ്പസിന്റെ വെളിപ്പെടുത്തൽ. സിനിമാ ജീവിതത്തിന്റെ ആദ്യകാലത്താണ് ദുരനുഭവമുണ്ടായത്. ഓഡിഷന് എത്തിയ തന്നോട് സംവിധായകൻ മോശമായി പെരുമാറുകയായിരുന്നുവെന്നും നടി പറഞ്ഞു.
ഹാർപെർസ് ബസാർ മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് തനിക്കുണ്ടായ ദുരനുഭവം ജെനിഫർ പങ്കുവച്ചത്. ഓഡിഷനു ചെന്നപ്പോൾ ഷർട്ട് മാറ്റി മാറിടം നഗ്നമാക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു.
എന്നാൽ ഇക്കാര്യം കടുത്തഭാഷയിൽ നിരസിക്കുകയിരുന്നുവെന്നും ലോപസ് പറഞ്ഞു. എന്നാൽ സംവിധായകന്റെ പേര് വെളിപ്പെടുത്താൻ നടി തയാറായില്ല. തന്റെ ആദ്യകാലസിനിമയിലെ സംവിധായകനാണ് ഇത്തരത്തിൽ പെരുമാറിയതെന്ന് ജെനിഫർ പറഞ്ഞു.
നേരത്തെ, പീഡനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എത്രത്തോളം ഗുരുതരമാണെന്ന് സമൂഹത്തെ ബോധവൽക്കരിക്കുന്ന “മീ ടൂ’ കാന്പയിന്റെ ഭാഗമായി നിരവധി സ്ത്രീകൾ തങ്ങൾക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തിയിരുന്നു.