കാട്ടാക്കട: പോലീസിൽ നിന്നും പിരിച്ചുവിടപ്പെട്ട പോലീസുകാരൻ ജ്വല്ലറിയിലെ സെക്യൂരിറ്റിയെ മർദിച്ചു.
കാട്ടാക്കട സ്വദേശി ശ്രീനിവാസൻ ആണ് മദ്യപിച്ചു ലക്കു കെട്ട് ഒരു ജ്വല്ലറിയിലെ സുരക്ഷാ ജീവനക്കാരനായ ആന്റണിയെ മർദിച്ചത്.
വഴിയരികിൽ വാഹനം നിറുത്തി മൂത്ര വിസർജനത്തിന് ഇറങ്ങിയ നെയ്യാറ്റിൻകര സ്വദേശിയെ മർദിച്ച ശേഷമായിരുന്നു സമീപമുള്ള സ്വർണക്കടയിൽ കയറി ജീവനക്കാരനെ മർദിച്ചത്.
ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം.ഇയാളെ സമീപത്തുള്ളവർ തടഞ്ഞു വച്ചു പോലീസിന് കൈമാറി .
ജോലിയിൽ പോലീസുകാരെ ഉൾപ്പെടെ മർദിക്കുക, അസഭ്യം പറയുക തുടങ്ങി നിരവധി കേസുകൾക്ക് പോലീസിൽ നിന്നും പിരിച്ചു വിടപ്പെട്ടയാളാണ് കാട്ടാക്കട സ്വദേശിയായ ശ്രീനിവാസൻ.
കഴിഞ്ഞ ആഴ്ച ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തി ചുമരിൽ തല ഇടിച്ചു പൊട്ടിച്ച സംഭവവും ഉണ്ടായി. കാട്ടാക്കട പോലീസ് പ്രതിയെ ഇന്ന് കോടതിയിൽഹാജരാക്കും