ബംഗളൂരു: കര്‍ണാടകയില്‍ ലൈംഗികാരോപണ വിവാദത്തില്‍ കുടുങ്ങിയ ബിജെപി നേതാവും മന്ത്രിയുമായ രമേഷ് ജര്‍ക്കിഹോളി രാജിവച്ചു.
കഴിഞ്ഞദിവസമാണ് ജര്‍ക്കിഹോളിക്കെതിരെയുള്ള ലൈംഗികാരോപണ വീഡിയോ പുറത്തെത്തിയത്. എന്നാൽ വീഡിയോ വ്യാജമാണെന്നും താൻ തെറ്റുകാരനല്ലെന്നും ജർക്കിഹോളി പറഞ്ഞു.
ജര്‍ക്കിഹോളി ഇന്ന് രാജിക്കത്ത് മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയ്ക്ക് കൈമാറി. ജര്‍ക്കിഹോളിയുടെ രാജി സ്വീകരിച്ച യെദിയൂരപ്പ, അത് ഗവര്‍ണറുടെ അംഗീകാരത്തിനായി അയച്ചു. യെദീയൂരപ്പ സര്‍ക്കാരില്‍ ജലവിഭവ വകുപ്പിന്റെ ചുമതലയായിരുന്നു ജര്‍ക്കിഹോളി വഹിച്ചിരുന്നത്.
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്നാണ് ആരോപണം. കെപിടിസിഎല്ലില്‍ ജോലി വാഗ്ദാനം ചെയ്ത് 25 വയസുള്ള യുവതിയെ മന്ത്രി പലതവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.