ന്യൂഡൽഹി: ജർമൻ എയർലൈൻ കമ്പനിയായ ലുഫ്താൻസ ഇന്ത്യയിൽ കുറഞ്ഞ നിരക്കിൽ രാജ്യാന്തര സർവീസുകൾ തുടങ്ങും. ഇന്ത്യയിലെ സാധ്യതകൾ കണക്കിലെടുത്ത് പുതിയ സർവീസുകൾ തുടങ്ങാൻ കന്പനി ആലോചിക്കുന്നതായി കന്പനി സിഇഒ കാർസ്റ്റൻ സ്പോർ ഇന്നലെ സൂചന നൽകി.
എന്നാൽ ഇന്ത്യൻ വ്യോമയാന മേഖലയിലേക്കുള്ള കമ്പനിയുടെ രംഗപ്രവേശനത്തെക്കുറിച്ചു വ്യക്തത നൽകാൻ അദ്ദേഹം തയാറായില്ല. എയർബസ് എ-350 വിഭാഗത്തിലുള്ള വിമാനങ്ങളാകും കന്പനി ഇന്ത്യയിൽ ഉപയോഗിക്കുക.