
ചവറ: പിണറായി സർക്കാരിനെ സിപിഎം കേന്ദ്ര നേതൃത്വവും കൈവിട്ട സ്ഥിതിയ്ക്ക് ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നു കെപിസിസി സെക്രട്ടറി പി ജര്‍മിയാസ് പറഞ്ഞു.
യുഡിഎഫ് തേവലക്കര നോര്‍ത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് ചെയര്മാന് മോഹന്‍ കോയിപ്പുറം അധ്യക്ഷത വഹിച്ചു. അനസ് ഐ , കോണില്‍ രാജേഷ്, മുംതാസ്, തേവലക്കര ബാദുഷാ, കളത്തില്‍ വേണു, അമീര്‍, അബ്ദുല്‍ കരീം, കൃഷ്ണപിള്ള, നസീര്‍, പ്രതീപ് എന്നിവര്‍ പ്രസംഗിച്ചു.
യുഡിഎഫ് മണ്ഡലം ചെയര്മാന് കലതിക്കാട് നിസാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വിഷ്ണു മോഹന്‍, വാര്യത്ത് മോഹന്‍ കുമാര്‍, ദേവസേനന്‍, രാമാനുജന്‍പിള്ള, മേച്ചേഴത്ത് ഗിരീഷ്, ലക്ഷ്മി വേണുഗോപാല്‍, രാജു ഇലങ്കത്ത് എന്നിവര്‍ പ്രസംഗിച്ചു .
സ്വർണക്കടത്ത് കേസിൽ അഴിമതിയിൽ മുങ്ങി നിൽക്കുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും മത്സ്യ തൊഴിലാളികൾക്കെതിരെ നടപ്പിലാക്കിയ ഓർഡിനൻസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും യുഡിഎഫ് കോവിൽത്തോട്ടം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ സംഘടിപ്പിച്ചു.
ധർണ സെബാസ്റ്റ്യൻ എഫ് വാലന്റീൻ ഉദ്ഘാടനം ചെയ്തു. വിൻസന്റ് ജോസഫ് അധ്യക്ഷത വഹിച്ചു. റോബർട്ട് മരിയാൻ , അനീഷ് ആൻഡ്രൂസ്, യേശുദാസ് മുല്ലശേരിൽ, ജോർജ് ജോസഫ്, ആന്റണി മരിയാൻ എന്നിവർ പ്രസംഗിച്ചു.