പത്തനംതിട്ട: ഇടത് സർക്കാരിന്റെ നിസംഗത കാരണമാണ് ജെസ്ന അന്വേഷണം വഴിമുട്ടിയെതെന്ന് ആന്റോ ആന്റണി എംപി. ജെസ്ന അന്വേഷണത്തിലെ ദൂരൂഹത നീക്കമെന്നാവശ്യപ്പെട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സാഹചര്യ തെളിവുകൾ ഉണ്ടായിട്ടും പോലീസ് അന്വേഷണം ഫലപ്രദമായി നീങ്ങിയില്ല. കുറ്റവാളികൾക്ക് അനുകൂലമായ നിലപാടാണ് ഇടതു സർക്കാർ സ്വീകരിച്ചത്. മാസങ്ങളായ അന്വേഷണം നിലച്ച സ്ഥിതയിലാണ്. ഈ സംഭവത്തിൽ സർക്കാർ എന്തോ ഒളിച്ചുവച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഡിസിസി പ്രസിഡന്റ് ബാബു ജോർജ്് അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി പഴകുളം മധു, എക്സിക്യൂട്ടീവ് അംഗം മാലേത്ത് സരളാദേവി, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാർ, റിങ്കു ചെറിയാൻ, വെട്ടൂർ ജ്യോതി പ്രസാദ്, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, ജോണ്സണ് വിളവിനാൽ, ഫിൽസണ്‍ മാത്യു, എം.സി ഷെറിഫ്, കെ. ജാസിംകുട്ടി, സുനിൽ എസ്.ലൽ, സോജി മെഴുവേലി, സിന്ധു അനിൽ, റോഷൻ നായർ, എം.എസ് പ്രകാശ്, സജി കൊട്ടക്കാട്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റനീസ് മുഹമ്മദ്, എസ്.പി.സജൻ, എം.എ.സിദ്ദിക്ക്, എന്നിവർ പ്രസംഗിച്ചു.