ജെസ്‌ന എവിടെ ? നേരറിയാന്‍ ക്രൈംബ്രാഞ്ച് എത്തുന്നു; ഇതര സംസ്ഥാനങ്ങളില്‍ അടക്കം തെരച്ചില്‍ നടത്താന്‍ നിര്‍ദേശം; അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി

കോ​ട്ട​യം: മു​ക്കൂ​ട്ടു​ത​റ കൊ​ല്ല​മു​ള സ്വ​ദേ​ശി ജെ​സ്ന മ​രി​യ ജ​യിം​സി​ന്‍റെ ദു​രൂ​ഹ തി​രോ​ധാ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി. ജെ​സ്ന​യെ ക​ണ്ടെ​ത്താ​ൻ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ അ​ട​ക്കം തെ​ര​ച്ചി​ൽ ന​ട​ത്താ​നാ​ണ് ക്രൈം​ബ്രാ​ഞ്ചി​ന് നി​ർ​ദേ​ശം. പോ​ലീ​സ് മാ​സ​ങ്ങ​ളോ​ളം അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഒ​രു തു​ന്പും കേ​സി​ൽ ല​ഭി​ച്ചി​രു​ന്നി​ല്ല.

ക​ഴി​ഞ്ഞ മാ​ർ​ച്ച് 22ന് ​എ​രു​മേ​ലി​ക്ക് സ​മീ​പം മു​ക്കൂ​ട്ടു​ത​റ​യി​ൽ നി​ന്നു​മാ​ണ് ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​യ ജെ​സ്ന​യെ കാ​ണാ​താ​യ​ത്. പ്ര​ത്യേ​ക സം​ഘം 11 സം​സ്ഥാ​ന​ങ്ങ​ളി​ല​ട​ക്കം വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റാ​ൻ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

എ​രു​മേ​ലി വ​ഴി മു​ണ്ട​ക്ക​യ​ത്ത് ജെ​സ്ന എ​ത്തി​യ​താ​യി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ മ​റ്റ് തെ​ളി​വു​ക​ളോ മൃ​ത​ദേ​ഹ​മോ ല​ഭി​ക്കാ​ത്ത​ത് കേ​സ​ന്വേ​ഷ​ണം പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രു​ന്നു.

Related posts