കോട്ടയം: ജെസ്നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ജെസ്നയുടെ പിതാവ് ജയിംസ് മുണ്ടക്കയം ഏന്തയാറിൽ നിർമിക്കുന്ന കെട്ടിടവും പരിസരവും പൊലീസ് വീണ്ടും പരിശോധിക്കും.
കെട്ടിടം കുഴിച്ച് പരിശോധിക്കില്ല പകരം ഡിറ്റക്ടർ ഉപയോഗിച്ചു പരിശോധിക്കുമെന്നാണു വിവരം. ഏന്തയാറിലെ ഒരു സ്കൂളിലെ കുട്ടിക്കു വീടുവച്ചുകൊടുക്കുന്നതിന്റെ നിർമാണ കരാർ ജെസ്നയുടെ പിതാവിന്റെ പങ്കാളിത്തത്തിലാണ്. ഇത്തരമൊരു സംശയം ആക്ഷൻ കൗണ്‍സിൽ ഉന്നയിച്ചതിനെത്തുടർന്ന് ഒരാഴ്ച മുൻപ് അന്വേഷണ സംഘം ഇവിടെയെത്തി പരിശോധന നടത്തിയിരുന്നു.
ജെസ്നയുടെ വീട്ടിൽനിന്ന് കഴിഞ്ഞ ദിവസം രക്തം പുരണ്ട വസ്ത്രം കണ്ടെത്തിയിരുന്നു. ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെ ഇതിലും അന്വേഷണം നടക്കുകയാണ്. ചെന്നൈ, ബെംഗളൂരു, പുണെ, ഗോവ എന്നിവിടങ്ങളിലേക്കു പൊലീസ് പോയിരുന്നു.
മുണ്ടക്കയം, എരുമേലി കേന്ദ്രീകരിച്ചുള്ള അന്വേഷണം നേരത്തേ തന്നെ തുടങ്ങിയിരുന്നു. ലഭിക്കുന്ന വിവരങ്ങളെല്ലാം ഒരെണ്ണം പോലും വിടാതെയാണ് പരിശോധന. മിക്കയിടത്തും പോയിത്തന്നെ എല്ലാ കാര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം, വെച്ചൂച്ചിറ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ സിബിഐ അന്വേഷണ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിയെയും ഡിജിപിയെയും കഴിഞ്ഞ ദിവസം കണ്ടിരുന്നു.
രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടാകുമെന്ന സൂചനയാണ് ഡിജിപി ഭാരവാഹികൾക്കു നൽകിയത്. അടുത്ത ബന്ധുക്കൾക്കു ജെസ്നയുടെ തിരോധാനവുമായി ബന്ധമുണ്ടെന്ന ആരോപണം പൊലീസ് കാര്യമായി അന്വേഷിച്ചില്ലെന്ന പരാതിയാണ് ആക്ഷൻ കൗണ്‍സിൽ ഭാരവാഹികൾ മുഖ്യമന്ത്രിയോടു പറഞ്ഞത്.
കാണാതായ ദിവസം മുക്കൂട്ടുതറയിൽനിന്ന് ജെസ്ന ബസ് കയറുന്പോൾ അടുത്ത ബന്ധു ആ ബസിനു പിന്നാലെ കാറിൽ യാത്രചെയ്തിരുന്നുവെന്നു ജെസ്നയുടെ മറ്റൊരു ബന്ധു പൊലീസ് സംഘത്തിനു മൊഴികൊടുത്തുവെന്നും എന്നാൽ, ഇതിലും തുടരന്വേഷണം നടന്നില്ലെന്നുമാണു മറ്റൊരു പരാതി.
ഇതിനിടെ ജെസ്ന അവസാനമായി മൊബൈൽ സന്ദേശമയച്ചത് ആണ്‍സുഹൃത്തിനാണെന്നു തെളിഞ്ഞിരുന്നു. ഇയാളെ കേന്ദ്രീകരിച്ചും അന്വേഷണംനടക്കുന്നുണ്ട്. സൈബർ ഫൊറൻസിക് വിദഗ്ധരുടെ സഹായത്തോടെയാണ് അന്വേഷണം ശക്തമാക്കുന്നത്.ജെസ്നയുടെ വീടിനു സമീപമാണ് ആണ്‍സുഹൃത്തു താമസിക്കുന്നത്.
ഇരുവരും സഹപാഠികളുമാണ്. ആയിരത്തിലേറെ തവണ ഇരുവരും സംസാരിച്ചിരുന്നതായാണു വിവരം. ന്ധഅയാം ഗോയിങ് ടു ഡൈ’ എന്ന തന്റെ അവസാന സന്ദേശം ജെസ്ന അയച്ചതും ആണ്‍സുഹൃത്തിനാണെന്നു കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ മാർച്ച് 22-നാണ് രണ്ടാംവർഷ ബിരുദ വിദ്യാർഥിയായ, വെച്ചൂച്ചിറ കൊല്ലമുള കുന്നത്തുവീട്ടിൽ ജയിംസിന്റെ മകൾ ജസ്ന മരിയയെ കാണാതായത്.
അന്വേഷണങ്ങളുമായി സഹകരിക്കുമെന്ന് കുടുംബം
പത്തനംതിട്ട: ജ്സ്നയുട തിരോധാനവുമായി ബന്ധപ്പെട്ട് ഏത ് അന്വേഷണവുമായി സഹകരിക്കാൻ തയാറാണന്ന് ജസ്നയുടെ കുടുംബം വ്യക്തമാക്കി. ഇപ്പോൾ നടന്നു വരുന്ന അന്വേഷണത്തിർ സംതൃപ്തി ഉണ്ട്. എന്നാൽ കേരള പോലീസിനെ വഴി തെറ്റിക്കാൻ ചില സൂചനകൾ ഉള്ളതിന്റെ അടിസ്ഥാനത്തിലാണ് സിബിഐ അന്വഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
തന്റെ മകൾ ജീവനോടെ ഉണ്ടെന്നും അവൾക്ക് വീടുമായി ബന്ധപെട്ടാൻ കഴിയാത്ത സ്ഥിതിയാണന്നും ജസ്യുടെ പിതാവ് ജയിസ് പറഞു. ഇതിന് പിന്നുലുള്ളവരെ കണ്ടെത്തുകയാണ് വേണ്ടത്. ഇതിനു പകരം തന്റെ പ്രവർത്തന മേഖലയെ തളർത്താനും വീടും മറ്റും പരിശോധിക്കാനുള്ള ശ്രമം എന്തിനാണന്നു മനസിലാകുന്നില്ലന്നും ജയിംസ് പറഞ്ഞു.