മലപ്പുറം: മലപ്പുറത്തെ കോട്ടക്കുന്ന് ടൂറിസം പാർക്കിൽ ജെസ്നയെ കണ്ടെന്ന വാർത്ത നിഷേധിച്ച് പാർക്കിലെ മാനേജർ അൻവർ. പാർക്കിലെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചിരുന്നു. കുട്ടിയെ കണ്ട സെക്യൂരിറ്റി ഉദ്യോഗസ്ഥൻ അത് ജെസ്ന അല്ലെന്ന് പറഞ്ഞതായും അദ്ദേഹം പറഞ്ഞു.
മേയ് മൂന്നിനു രാവിലെ എത്തിയ ജെസ്ന രാത്രി എട്ടുവരെ പാർക്കിൽ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം കണ്ടിരുന്നതായാണ് റിപ്പോർട്ട് വന്നത്. യാത്രാ ബാഗുകളും ഇവരുടെ കയ്യിലുണ്ടായിരുന്നു. കുർത്തയും ഷാളും ജീൻസുമായിരുന്നു ജെസ്നയുടെയും കൂട്ടുകാരിയുടെയും വേഷമെന്നുമാണ് ജീവനക്കാർ പറഞ്ഞിരുന്നത്.
വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാർക്കിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു.
ജെസ്ന മലപ്പുറത്ത് എത്തിയിരുന്നതായി വിവരം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു
മലപ്പുറം: ജെസ്ന മലപ്പുറത്തെ കോട്ടക്കുന്ന് ടൂറിസം പാർക്കിൽ എത്തിയതായി വിവരം. മേയ് മൂന്നിനു രാവിലെ എത്തിയ ജെസ്ന രാത്രി എട്ടുവരെ പാർക്കിൽ മറ്റൊരു പെണ്‍കുട്ടിയോടൊപ്പം കണ്ടിരുന്നതായി പാർക്കിലെ കലാകാരൻ ജസ്ഫർ പറഞ്ഞു. യാത്രാ ബാഗുകളും ഇവരുടെ കയ്യിലുണ്ടായിരുന്നുവെന്നും ജസ്ഫർ പറഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തിൽ അന്വേഷണ ഉദ്യോഗസ്ഥർ മലപ്പുറത്ത് എത്തി.
ജെസ്നയെ കാണാതായ വിവരം മാധ്യമങ്ങളിൽ നിരന്തരം വന്നതോടെയാണ് ഇവരെ തിരച്ചറിഞ്ഞതെന്നാണ് പാർക്കിലെ ജീവനക്കാർ പറയുന്നത്. കുർത്തയും ഷാളും ജീൻസുമായിരുന്നു ജെസ്നയുടെയും കൂട്ടുകാരിയുടെയും വേഷമെന്നും ജീവനക്കാർ പറഞ്ഞു. മറ്റു മൂന്നുപേരുമായി അവർ ദീർഘനേരം സംസാരിക്കുന്നത് പാർക്കിലെ ചിലർ കണ്ടിരുന്നു.
സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം പാർക്കിലെത്തി പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിരുന്നു.പാർക്കിലെയും ടൗണിലെയും സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘം കരുതുന്നത്.