കോട്ടയം: ജെസ്ന ജയിംസ് തിരോധാനക്കേസില്‍ സിബിഐ തിരുവനന്തപുരം യൂണിറ്റിന്റെ പുനരന്വേഷണം അടുത്ത മാസം തുടങ്ങും. തിരുവനന്തപുരം സിജെഎം കോടതിയില്‍ ജെസ്നയുടെ പിതാവ് കൊല്ലമുള കുന്നത്ത് ജയിംസ് ജോസഫ് സമര്‍പ്പിച്ച രേഖകള്‍ കോടതി സിബിഐക്ക് കൈമാറിയിരുന്നു.
ഇതിനു പുറമെ ജയിംസ് തനിക്ക് അറിയാവുന്നതും സംശയിക്കുന്നതുമായ രഹസ്യ വിവരങ്ങള്‍ സിബിഐ എസ്പിക്കു മുന്നില്‍ രഹസ്യമൊഴിയായി കഴിഞ്ഞ ദിവസം നല്‍കിയിട്ടുണ്ട്.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളജ് രണ്ടാം വര്‍ഷ ബികോമിന് പഠിക്കുമ്പോള്‍ 2018ലാണ് ജെസ്നയെ കാണാതാകുന്നത്. മറ്റാരും അറിയാതെ ജെസ്നയ്ക്കുണ്ടായ സൗഹൃദം, സന്ദര്‍ശനം, ഫോട്ടോകള്‍ ഉള്‍പ്പെടെ നിര്‍ണായകമായ തെളിവുകളും സൂചനകളും സിബിഐക്ക് കൈമാറിയിട്ടുണ്ട്.
പോലീസും ക്രൈം ബ്രാഞ്ചും പിന്നീട് സിബിഐയും അന്വേഷണ വിധേയമാക്കാത്ത തലങ്ങളിലായിരിക്കും സിബിഐയുടെ തുടരന്വേഷണം.വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന ടീം രഹസ്യസ്വഭാവത്തോടെയായിരിക്കും അന്വേഷണം നടത്തുക.