പത്തനംത്തിട്ടയില്‍ കോളജ് വിദ്യാര്‍ഥിനിയെ കാണാതായിട്ട് 24 ദിവസം പിന്നിട്ടിട്ടും ഒരു തുമ്പുപോലും കണ്ടെത്താനാകാതെ പോലീസ്. കഴിഞ്ഞമാസം 20നാണ് എരുമേലി മുക്കൂട്ട് തറയില്‍ ജെസ്‌ന മരിയ ജെയിംസിനെ കാണാതാകുന്നത്. രാവിലെ എരുമേലി മുക്കൂട്ട്തറയിലെ വീട്ടില്‍ നിന്ന് പിതൃസഹോദരിയുടെ വീട്ടിലേക്കെന്ന് പറഞ്ഞുപോയ പെണ്‍കുട്ടിപിന്നെ തിരിച്ചെത്തിയില്ല. ജെസ്‌നയെ തേടി പോലീസ് ബംഗളൂരുവില്‍ ഉള്‍പ്പെടെ തിരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം.
ജെസ്‌നയെ ആരോ തട്ടിക്കണ്ടുപോയതാകാമെന്നാണ് വീട്ടുകാരുടെ സംശയം. വീട്ടില്‍നിന്നിറങ്ങുമ്പോള്‍ പരിക്ഷയുടെ ബുക്കുകളാല്ലാതെ മറ്റൊന്നും ജെസ്‌ന കൊണ്ടുപോയിട്ടുണ്ടായിരുന്നില്ല. വീട്ടുകാര്‍ സ്വന്തം നിലക്ക് അന്വേഷണം നടത്തുന്നുണ്ട്.
ഇതിനിടെ ബംഗളൂരുവില്‍നിന്ന് ജെസ്നയുടെ സഹോദരിയുടെ മൊബൈലിലേക്കു വന്ന രണ്ട് ഫോണ്‍ കോളുകളുടെ ഉറവിടം തേടി വെച്ചൂച്ചിറ എഎസ്‌ഐയും സംഘവും ബെംഗളൂരുവിലേക്കു പോയിരുന്നു. എന്നാല്‍ കാര്യമായ ഫലമുണ്ടായില്ല.
കാഞ്ഞിരപ്പളളി സെന്റ് ഡൊമിനിക് കോളജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനിയാണ് ജെസ്ന. മാതാവ് സാന്‍സി എട്ടുമാസം മുമ്പ് ന്യൂമോണിയ പിടിപെട്ട് മരണപ്പെട്ടിരുന്നു. പരീക്ഷയ്ക്കു മുന്നോടിയായി പഠനാവധിയിലായിരുന്ന ജസ്ന പകല്‍ വീട്ടില്‍ തനിയെ ആയിരുന്നു. ജയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടില്‍ പോകുന്നുവെന്നാണ് അയല്‍വാസികളെ അറിയിച്ചത്.
രാവിലെ 9.30ന് മുക്കൂട്ടു തറയിലേക്കെന്നു പറഞ്ഞു പോയത് പരിചയക്കാരനായ ആളിന്റെ ഓട്ടോറിക്ഷയിലാണ്. മുക്കൂട്ടുതറ വരെയെത്തിയെന്നും പിതൃസഹോദരിയുടെ വീട്ടില്‍ പോകുന്നതായാണ് ഡ്രൈവറോടു പറഞ്ഞതുമായാണ് വിവരം. പഠിക്കാനുള്ള പുസ്തകം മാത്രമേ കൈയിലുണ്ടായിരുന്നുള്ളൂ. മൊബൈല്‍ഫോണോ ആഭരണങ്ങളോ ഒന്നുംതന്നെ എടുത്തിട്ടില്ല. മറ്റെവിടെയെങ്കിലും ജെസ്ന പോകാനുള്ള സാധ്യത ഇല്ലെന്നാണ് പിതാവും സഹോദരനും പറയുന്നത്.
പെണ്‍കുട്ടി സഞ്ചരിച്ച ഒട്ടോറിക്ഷയുടെ ഡ്രൈവര്‍, പെണ്‍കുട്ടിയുടെ സഹപാഠികള്‍, ബന്ധുക്കള്‍ എന്നവരെ ചോദ്യം ചെയ്തതില്‍ നിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ഇന്റര്‍നെറ്റില്ലാത്ത മൊബൈല്‍ ഫോണാണ് ഉപയോഗിച്ചിരുന്നത്. ഇതിലേക്കു വന്നതും വിളിച്ചിട്ടുളളതുമായി കോള്‍ ലിസ്റ്റ് പരിശോധിച്ചതില്‍ സംശയിക്കത്തക്കതായി ഒന്നുമില്ലെന്നു ബന്ധുക്കള്‍ പറഞ്ഞു. കൂടുതലും സംസാരിച്ചിട്ടുളളത് സഹപാഠികളായ പെണ്‍കുട്ടികളോടും ബന്ധുക്കളോടുമാണ്. പഠനത്തില്‍ മിടുക്കിയായ ജെസ്നയ്ക്ക് കോളജിലോ പുറത്തോ മറ്റ് ബന്ധങ്ങളില്ലെന്നാണ് പോലീസ് നിഗമനം.
അതേസമയം ജെസ്‌നയുടെ തിരോധാനം സോഷ്യല്‍മീഡിയയും ഏറ്റെടുത്തിട്ടുണ്ട്. പൊതുപ്രവര്‍ത്തകയായ ദീപ മനോജ് ജെസ്‌നയെ കാണാതായതിനെപ്പറ്റി ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത് ഇങ്ങനെ- കഴിഞ്ഞ മാര്‍ച്ച് 22 നു ജെസ്‌ന മാത്യു എന്ന ഈ കൊച്ചു മിടുക്കിയെ കാണാതായിട്ട് ഇന്ന് 20 ദിവസങ്ങള്‍ പിന്നിട്ടിരിക്കുന്നു.. ഇന്ന് അവളുടെ പപ്പയോടും ചേച്ചിയോടും സംസാരിക്കാന്‍ എനിക്കായി.. എന്റെ പാപ്പന്‍ വഴി ഞാന്‍ ജെയിംസ് ചേട്ടന്റെ നമ്പര്‍ മേടിച്ചു..
കണ്ണീരോടെ ജെയിംസ് ചേട്ടന്‍ മകളുടെ വരവിനായി കാത്തിരിക്കുന്നു.. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിനി ആണ് ജെസ്ന. കൂട്ടുകെട്ടുകളോ അനാവശ്യ സംസാരമോ ഒന്നുമില്ലാത്ത ഈ കൊച്ചു മിടുക്കി പഠനത്തില്‍ മാത്രം ശ്രദ്ധ പുലര്‍ത്തിയിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്..
അവളുടെ ചേച്ചി ഗദ്ഗദങ്ങള്‍ക്കു നടുവില്‍ പറഞ്ഞു തന്ന കഥയാണ് നിങ്ങളോട് പങ്കു വക്കുന്നത്.. അവരുടെ അമ്മ ന്യുമോണിയ ബാധിച്ചു 9 മാസം മുന്‍പ് ഇഹലോക വാസം വെടിഞ്ഞു.. ആ വേദന ഈ കുഞ്ഞുങ്ങളെ വല്ലാതെ തളര്‍ത്തിയിരുന്നു.. ചേച്ചി എറണാകുളത്തു പഠിക്കുന്നു.. സഹോദരന്‍ അമല്‍ ജ്യോതിയിലും.. അമ്മയുടെ മരണശേഷം വീട്ടില്‍ പപ്പക്കും സഹോദരനും ആഹാരം ഉണ്ടാക്കാന്‍ കഴിയാത്തതില്‍ തന്റെ ഹോസ്റ്റല്‍ ജീവിതം അവസാനിപ്പിച്ചു അവള്‍ വീട്ടില്‍ നിന്നും കോളേജില്‍ പോയി വരികയായിരുന്നു….
സാമ്പത്തികമായും ഭദ്രമായ കുടുംബമായിരുന്നു കുന്നത് ജെയിംസ് ചേട്ടന്റേത്.. കണ്‍സ്ട്രക്ഷന്‍ ജോലികളില്‍ തിരക്കാണെങ്കിലും ഭാര്യയുടെ വിയോഗത്തിന് ശേഷം മക്കളുടെ കാര്യത്തില്‍ ഒരമ്മയുടെ സ്‌നേഹം കൂടി നല്‍കാന്‍ ജെയിംസ് ചേട്ടന്‍ ശ്രദ്ധിച്ചിരുന്നു എന്ന് നാട്ടുകാരും മക്കളും സാക്ഷ്യം നല്‍കുന്നു..
ഇവള്‍ എവിടെ ?? 20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും ജെയിംസ് ചേട്ടന്‍ മുഖ്യമന്ത്രിക്ക് നേരിട്ട് പരാതി കൊടുത്തിട്ടും ഇവളെ എന്ത് കൊണ്ടു കണ്ടെത്താന്‍ കഴിഞ്ഞില്ല.. എകഞ ഫയല്‍ ചെയ്തിട്ടും അന്വേഷണം എങ്ങും എത്തിയില്ല… ദയവായി നിങ്ങള്‍ വെമൃല ചെയ്യൂ.. ഇവളെ കണ്ടെത്താന്‍ നിങ്ങളുടെ ഒരു വെമൃല നാകുമെങ്കില്‍ നമുക്കതു ചെയ്യാം… തളര്‍ന്ന കുടുംബത്തെ കൈ പിടിച്ചു ഉയര്‍ത്താന്‍ നിങ്ങള്‍ എന്നെ സഹായിക്കില്ലേ ??? നിങ്ങളുടെ സ്വന്തം ദീപ മനോജ്