തിരുവനന്തപുരം: ജെസ്നയുടെ തിരോധാനം സംബന്ധിച്ച കേസിന്റെ അന്വേഷണം സിബിഐ ഏറ്റെടുത്തു. അന്വേഷണം ഏറ്റെടുത്ത് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തു. എഫ്ഐആർ തിരുവനന്തപുരം സിബിഐ കോടതിയിൽ സമർപ്പിച്ചു.
ഹൈക്കോടതിയുടെ നിർദേശാനുസരണം തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കേസ് അന്വേഷണം ഏറ്റെടുത്തിരിക്കുന്നത്.ജസ്നയുടെ തിരോധാനത്തിനു പിന്നിൽ അന്തർ സംസ്ഥാന ബന്ധങ്ങളുണ്ടെന്ന് നേരത്തെ സിബിഐ വ്യക്തമാക്കിയിരുന്നു.
2018 മാർച്ച് 22 നാണ് കാഞ്ഞിരപ്പള്ളി എസ്ഡി കോളജ് വിദ്യാർഥിനിയായ ജസ്നയെ കാണാതാകുന്നത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കെഎസ്യു സംസ്ഥാന പ്രസിഡന്റ് അഭിജിത്, ജസ്നയുടെ സഹോദരൻ ജെയ്സ് ജോൺ എന്നിവർ ഹർജി നൽകിയിരുന്നു.