വൈക്കം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്ന് വയസുകാരി കാല്‍വഴുതി തൊട്ടടുത്തുള്ള ക്ഷേത്ര കുളത്തില്‍ മുങ്ങി മരിച്ചു. വല്ലകം പുത്തന്‍പുരയില്‍ റോജി ജോര്‍ജിന്റെ (മോഡേണ്‍ ക്ലിനിക്ക് ലബോറട്ടറി, വൈക്കം) മകള്‍ ജെസിലിന് ആണ് മരിച്ചത്.
ഇന്നലെ വൈകുന്നേരം അഞ്ചിനായിരുന്നു സംഭവം. വീടിന്റെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും വീടിനുള്ളിലും, പറമ്പിലും മറ്റും തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് കുഞ്ഞ് കുളത്തില്‍ വീണ് കിടക്കുന്നത് കണ്ടെത്തിയത്.
ഉടന്‍തന്നെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അമ്മ: സീന റോജി. സഹോദരങ്ങള്‍: ജ്യോതിസ്, ജ്യോത്സന. സംസ്കാരം ഇന്ന് വല്ലകം പള്ളിയില്‍.