കുവൈത്ത് സിറ്റി: ജെറ്റ് എയർവേസ് 30 ശതമാനം ഇളവുകൾ പ്രഖ്യാപിച്ചു. ജൂലൈ 17 മുതൽ 23 വരെ തീയതികളിൽ ഇന്ത്യ, ബാങ്കോക്ക്, കൊളംബോ, ധാക്ക, ഹോങ്കോംഗ്, കാഠ്മണ്ഡു, സിംഗപുർ എന്നിവിടങ്ങളിലേക്ക് ബുക്കു ചെയ്യുന്ന വിമാന ടിക്കറ്റുകൾക്കാണ് ഇളവുകൾ ലഭിക്കുക.
www.jetairways.com എന്ന വെബ്സൈറ്റിലൂടെയോ ജെറ്റ് എയർവേസിന്‍റെ മൊബൈൽ ഫോണ്‍ ആപ്ലിക്കേഷനിലൂടെയോ ട്രാവൽ ഏജൻസി വഴിയും ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് ആനുകൂല്യം ലഭിക്കുമെന്ന് ജെറ്റ് എയർവേയ്സ് ഗൾഫ് മിഡിൽ ഈസ്റ്റ് ആഫ്രിക്ക വൈസ് പ്രസിഡന്‍റ് ഷാക്കിർ കാന്താവാല അറിയിച്ചു.
റിപ്പോർട്ട് സലിം കോട്ടയിൽ