പ്ര​ത്യേ​ക നി​ര​ക്കു​ക​ളുമായി ജെ​റ്റ് എ​യ​ർ​വേസ്

നെ​​​ടു​​​മ്പാ​​​ശേ​​​രി: ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് ആം​​​സ്റ്റ​​​ർ​​​ഡാം, പാ​​​രീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക നി​​​ര​​​ക്കു​​​ക​​​ൾ പ്ര​​​ഖ്യാ​​​പി​​​ച്ചു. ആ​​​ഭ്യ​​​ന്ത​​​ര നെ​​​റ്റ്‌​​വ​​​ർ​​​ക്കി​​​ൽനി​​​ന്ന് യൂ​​​റോ​​​പ്പി​​​ലേ​​​ക്കു​​​ള്ള യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​ണ് ഇ​​​ള​​​വു​​​ക​​​ൾ ല​​​ഭി​​​ക്കു​​​ക.

ഇ​​​ക്ക​​​ണോ​​​മി ക്ലാ​​​സി​​​ൽ വ​​​ൺ സ്റ്റോ​​​പ്പ് റി​​​ട്ടേ​​​ൺ നി​​​ര​​​ക്ക് 39,990 രൂ​​​പ​​​യും പ്രീ​​​മി​​​യം ക്ലാ​​​സി​​​ൽ 99,990 രൂ​​​പ​​​യു​​​മാ​​​ണ്. ജെ​​​റ്റ് എ​​​യ​​​ർ​​​വേസി​​​ന്‍റെ എ​​​ല്ലാ ആ​​​ഭ്യ​​​ന്ത​​​ര നെ​​​റ്റ്‌​​വ​​​ർ​​​ക്കി​​​ൽ​​നി​​​ന്നും ആം​​​സ്റ്റ​​​ർ​​​ഡാം, പാ​​​രീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്ക് ഈ ​​​നി​​​ര​​​ക്ക് ല​​​ഭ്യ​​​മാ​​​കും.

എ​​​യ​​​ർ​​​ലൈ​​​നി​​ന്‍റെ പു​​​തി​​​യ നോ​​​ൺ സ്റ്റോ​​​പ്പ് സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കും പ​​​രി​​​മി​​​ത സ​​​മ​​​യ​​​ത്തേ​​​ക്കു​​​ള്ള ഈ ​​​ഓ​​​ഫ​​​ർ ല​​​ഭ്യ​​​മാ​​​ണ്. ഒ​​​ക്‌ടോബ​​​ർ 29 മു​​​ത​​​ലു​​​ള്ള ചെ​​​ന്നൈ-പാ​​​രീ​​​സ്, ബം​​​ഗ​​​ളൂ​​​രു – ആം​​​സ്റ്റ​​​ർ​​​ഡാം, മും​​​ബൈ – ല​​​ണ്ട​​​ൻ – ഹീ​​​ത്രൂ എ​​​ന്നി​​​വ​​​യ്ക്കെ​​​ല്ലാം ബാ​​​ധ​​​ക​​​മാ​​​ണ്. ആ​​​ഭ്യ​​​ന്ത​​​ര നെ​​​റ്റ്‌​​വ​​​ർ​​​ക്കി​​​ൽ എ​​​വി​​​ടെ നി​​​ന്നാ​​​യാ​​​ലും മാ​​​റ്റ​​​മു​​​ണ്ടാ​​​കി​​​ല്ല.

രാ​​​ജ്യ​​​ത്തെ ഏ​​​തു പോ​​​യി​​​ന്‍റി​​​ൽനി​​​ന്നും ആം​​​സ്റ്റ​​​ർ​​​ഡാം, പാ​​​രീ​​​സ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഒ​​​രേ നി​​​ര​​​ക്കി​​​ൽ യാ​​​ത്ര ചെ​​​യ്യാ​​​വു​​​ന്ന അ​​​വ​​​സ​​​ര​​​മാ​​​ണ് ല​​​ഭി​​​ക്കു​​​ന്ന​​​ത്. ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​യി​​​ൽനി​​​ന്ന് നേ​​​രി​​​ട്ട് ര​​​ണ്ടു നോ​​​ൺ സ്റ്റോ​​​പ്പ് വി​​​മാ​​​ന​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ യൂ​​​റോ​​​പ്പി​​​ലേ​​​ക്കും വ​​​ട​​​ക്കേ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കും യാ​​​ത്രാ​​സൗ​​​ക​​​ര്യ​​​മൊ​​​രു​​​ക്കു​​​ന്ന ഏ​​​ക എ​​​യ​​​ർ​​​ലൈ​​​നാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ് ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ്.

Related posts