ദുബായ്: ഉയരങ്ങളിൽനിന്നു ചാടിയും പറന്നും സാഹസികതയുടെ പര്യായമായി മാറിയ ഫ്രഞ്ചുകാരൻ വിൻസെന്റ് റെഫെ(36) അപകടത്തിൽ മരിച്ചു.
ദുബായി നഗരത്തിനു പുറത്ത് മരുഭൂമിയിൽ പരിശീലനം നടത്തവേയാണു മരണമെന്നാണു റിപ്പോർട്ട്. കൂടുതൽ വിശദാംശങ്ങൾ വ്യക്തമല്ല.
ജെറ്റ്പാക്കിന്റെയും കാർബൺ ഫൈബർ ചിറകിന്റെയും സഹായത്തോടെ റെഫെ നടത്തിയ സാഹസികപ്രകടനങ്ങൾ ലോകമൊട്ടുക്കും ആരാധകരെ നേടിക്കൊടുത്തിരുന്നു.
ജെറ്റ്മാൻ ദുബായ് എന്ന സംഘത്തിനൊപ്പമായിരുന്നു അദ്ദേഹത്തിന്റെ പ്രകടനങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമായ ബുർജ് ഖലീഫയുടെ മുകളിൽനിന്നു ചാടിയും ഏറ്റവും വലിയ യാത്രാ വിമാനമായ എയർബസ് എ380ന് ഒപ്പം പറന്നും ശ്രദ്ധേയ പ്രകടനങ്ങൾ അടുത്തിടെ കാഴ്ചവച്ചു.