തളിപ്പറമ്പ്: പഴയങ്ങാടി ജ്വല്ലറിയിൽ പ്രതികൾ കവർച്ച ആസൂത്രണം ചെയ്തതും കവർച്ച നടത്തിയതും മൊബൈൽ ഉപയോഗിക്കാതെ. അതിനാൽ കേസന്വേഷണത്തിൽ കാര്യമായ പുരോഗതി ഉണ്ടാക്കാൻ അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച്ച ഉച്ചക്ക് നടന്ന കവര്‍ച്ചയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണവും രണ്ട്ലക്ഷം രൂപയും നഷ്ടപ്പെട്ടുവെങ്കിലും പ്രതികളെ കണ്ടെത്താന്‍ ഇനിയും പോലീസിനായില്ല.
പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതിരുന്നതും സിസിടിവി കാമറയില്‍ പെടാതിരുന്നതുമാണ് പോലീസിനെ പ്രതിസന്ധിയിലാക്കിയത്. മാസങ്ങളോളം അതീവ സൂക്ഷ്മമായി ആസൂത്രണം ചെയ്താണ് കള്ളന്മാര് ഓപ്പറേഷന് നടപ്പിലാക്കിയത്.
മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാതെയായിരുന്നു എല്ലാ നീക്കങ്ങളും നടന്നത്. അല്‍ ഫാത്തിബി ജ്വല്ലറി പരിസരത്ത് എവിടെയൊക്കെ കാമറകള്‍ ഉണ്ടെന്നത് സംബന്ധിച്ചും മോഷ്ടാക്കള്‍ക്ക് വ്യക്തമായ ധാരണകളുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ അനുമാനം.
ദേശീയപാതകളിലേത് ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളിലെ അന്‍പതിലേറെ കാമറകളാണ് പോലീസ് പരിശോധിച്ചത്. പതിനാലായിരത്തിലേറെ മൊബൈല്‍ കോളുകളുടെ വിവരങ്ങളും ശേഖരിച്ചുകഴിഞ്ഞു. എന്നാല്‍ കാമറയില്‍ സ്പ്രേ പെയിന്റടിക്കുകയും ഹാര്‍ഡ് ഡിസ്ക് എടുത്തുകൊണ്ടുപോവുകയും ചെയ്ത കള്ളന്മാരുടെ നേതാവ് പഴയങ്ങാടി സ്വദേശിയാണെന്ന് മാത്രമാണ് പോലീസിന് ലഭിച്ച വിവരം.