ജ്വല്ലറിയിൽ കവർച്ചയ്ക്കെത്തിയ മോഷ്ടാക്കളെ ജീവനക്കാർ വാൾ വീശി ഭയപ്പെടുത്തിയോടിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കാനഡയിലെ മിസിസോഗയിലാണ് സംഭവം. ഇവിടെ പ്രവർത്തിക്കുന്ന അശോക് ജൂവല്ലേഴ്സിൽ കവർച്ച നടത്താനാണ് മോഷ്ടാക്കൾ ശ്രമിച്ചത്.
കടയുടെ ഗ്ലാസ് തകർത്ത് അതിനുള്ളിൽ കൂടി അകത്ത് പ്രവേശിക്കുവാൻ ശ്രമിച്ച മോഷ്ടാക്കളുടെ പക്കൽ തോക്കുണ്ടായിരുന്നു. ഒരാൾ അതിനുള്ളിൽ പകുതി പ്രവേശിച്ച് വെടിവെച്ചുവെങ്കിലും തോക്ക് ജാം ആയതിനാൽ ആ ശ്രമം വിഫലമായിപ്പോയി.
ഈ സമയം ജീവനക്കാർ വാളുമായി പ്രതിരോധിച്ചപ്പോൾ മോഷ്ടാക്കൾ ജീവനും കൊണ്ട് സ്ഥലത്തു നിന്നും ഓടി പോകുകയായിരുന്നു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
സ്ഥലത്തെത്തിയ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിക്കുകയാണ്. കടയ്ക്കുള്ളിലെ സിസിടിവിയിലാണ് ഈ ദൃശ്യങ്ങൾ പതിഞ്ഞത്.
#AshokJewellers pic.twitter.com/7wc2k4eQlY
— Harpreet Bhinder (@HarpreetBhinde_) November 22, 2018