പയ്യന്നൂര്‍: നഗരത്തിലെ പഞ്ചമി ജ്വല്ലറി കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കവർച്ചാക്കേസിലെ കൂട്ടുപ്രത തമിഴ്നാട് കുലൂര്‍ ജില്ലയിലെ വിരുദാചലം സ്വദേശി കണ്മണിരാജയെ(37)യാണ് പയ്യന്നൂര്‍ പോലീസ് തമിഴ്നാട്ടിൽ വച്ച് അറസ്റ്റ് ചെയ്തത്.
നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. കവർച്ചാക്കേസിൽ തമിഴ്നാട് തഞ്ചാവൂര്‍ പാപനാശം സ്വദേശിയായ ജഗദുല്‍ സാദിഖിനെ(40) പയ്യന്നൂര്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കഴിഞ്ഞ മാര്‍ച്ച് ഏഴിന് പുലര്‍ച്ചെ ഒന്നേ കാലോടെയായിരുന്നു പയ്യന്നൂര്‍ ടെമ്പിള്‍ റോഡില്‍ താമസിക്കുന്ന ഗംഗോത്രിയില്‍ അശ്വിന്റെ ഉടമസ്ഥതയിലുള്ള പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ പഞ്ചമി ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. ജ്വല്ലറിയുടെ പുറത്തുള്ള നിരീക്ഷണ കാമറക്കും മുന്‍വശത്തെ ലൈറ്റിനും പച്ച സ്പ്രേ പെയിന്റടിച്ച ശേഷം ഷട്ടറിന്റെ പൂട്ട് ഗ്യാസ്കട്ടര്‍ ഉപയോഗിച്ച് മുറിച്ചായിരുന്നു കവർച്ച.
ജ്വല്ലറിയിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപ വിലവരുന്ന വെളളി ആഭരണങ്ങളും മേശവലിപ്പിലുണ്ടായിരുന്ന രണ്ടായിരം രൂപയുമായിരുന്നു മോഷണം നടത്തിയത്.