വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വിധിയെഴുത്ത്! മൂന്ന് സംസ്ഥാനങ്ങളിലും പ്രകടമാവുന്നത് ബിജെപിയുടെ തേരോട്ടം; ത്രിപുരയില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടം

ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നീ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ നിയമയഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫല സൂചനകള്‍ പുറത്തു വരുമ്പോള്‍ ത്രിപുരയില്‍ സി.പി.ഐ.എമ്മും ബി.ജെ.പിയും ഒപ്പത്തിനൊപ്പം മുന്നേറുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ തെരഞ്ഞെടുപ്പ് നടന്ന 59 സീറ്റുകളില്‍ 22 സീറ്റുകളില്‍ സി.പി.ഐ.എമ്മും. 19 സീറ്റുകളില്‍ ബി.ജെ.പിയും മുന്നേറുകയാണ്. കോണ്‍ഗ്രസിനു ഇതുവരെ ഒരു സീറ്റ് മാത്രമാണ് നേടാനായിട്ടുള്ളത്.

ത്രിപുരയില്‍ ലീഡ് നില മാറി മറിയുകയാണ്. ബി.ജെ.പിയും സി.പി.ഐ.എമ്മും ഒരുപോലെ മുന്നേറുകയാണ് സംസ്ഥാനത്ത്. മേഘാലയയില്‍ ആദ്യ ഫലസൂചന പുറത്ത് വരുമ്പോള്‍ 3 സീറ്റില്‍ കോണ്‍ഗ്രസും 3 സീറ്റില്‍ ബി.ജെ.പിയും ലീഡ് ചെയ്യുകയാണ്. നാഗാലാന്‍ഡില്‍ ബി.ജെ.പിയാണ് ലീഡ് ചെയ്യുന്നത്. 10 സീറ്റുകളിലാണ് ബി.ജെ.പി ലീഡ് ചെയ്യുന്നത്.

92 ശതമാനം വോട്ടര്‍മാരും സമ്മതിദാന അവകാശം വിനിയോഗിച്ച ത്രിപുരയില്‍ എക്സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിക്കുന്നത് ബി.ജെ.പിക്കാണ്. ആകെയുള്ള അറുപത് സീറ്റില്‍ 44 മുതല്‍ 50 സീറ്റ് വരെ നേടി ബി.ജെ.പി ഐ.പി.എഫ്ടി സഖ്യം ഭരണം പിടിക്കുമെന്നാണ് ആക്സിസ് മൈ ഇന്ത്യ എക്സിറ്റ്പോള്‍ പ്രവചനം. 35 മുതല്‍ 45 സീറ്റ് വരെ നേടുമെന്ന് ന്യൂസെ എക്സ് എക്സിറ്റ്പോളും പറയുന്നു. പക്ഷേ 40 സീറ്റിലധികം നേടി അനായാസ വിജയം തങ്ങള്‍ക്ക് സ്വന്തമാക്കാനാകുമെന്നാണ് സി.പി.ഐ.എം നേതൃത്വത്തിന്റെ കണക്ക് കൂട്ടല്‍. ഫലം നല്‍കുന്ന സൂചനയും അതുതന്നെയാണ്. നാഗാലാന്‍ഡ് ബി.ജെ.പി പിടിക്കുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചനം.

 

Related posts