തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ടു സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയെ സിബിഐ സംഘം ചോദ്യം ചെയ്യുന്നു. ഇന്ന് ഉച്ചയ്ക്കുശേഷമാണ് സ്റ്റീഫൻ ദേവസി സിബിഐയ്ക്കു മുന്നിൽ ഹാജരായത്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാട്ടി സിബിഐ അദ്ദേഹത്തിന് നോട്ടീസ് നൽകിയിരുന്നു. ബാലഭാസ്കറിന്റെ മരണത്തിൽ ഗൂഢാലോചന ഉണ്ടെന്നു കാട്ടി അദ്ദേഹത്തിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം നടക്കുന്നത്.
അപകടത്തിൽ പെട്ട് ആശുപത്രിയിൽ കഴിയവേ സ്റ്റീഫൻ ദേവസി ബാലഭാസ്കറിനെ സന്ദർശിച്ചിരുന്നു.
ബാലഭാസ്കറിനെ സ്വർണക്കടത്തു സംഘം കൊലപ്പെടുത്തിയെന്നും ഇതിൽ ഗൂഢാലോചന ഉണ്ടെന്നും ബന്ധുക്കൾ ആരോപണം ഉന്നയിച്ചിരുന്നു.
ബാലഭാസ്കറിന്റെ മുൻ മാനേജർ ഉൾപ്പെടെയുള്ളവരെ സ്വർണക്കടത്തു കേസിൽ ഡിആർഐ അറസ്റ്റ് ചെയ്തിരുന്നു.