മൃഗശാലയിലെ കൂടിനുള്ളിൽ കിടക്കുന്ന സിംഹത്തിനു നേർക്ക് സന്ദർശകർ കല്ലെറിയുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ബെയ്ജിംഗിലെ വൈൽഡ് ലൈഫ് പാർക്കിലാണ് ഏവരെയും അമ്പരപ്പിച്ച സംഭവം നടന്നത്.
കൂടിനുള്ളിൽ ശാന്തരായി കിടക്കുന്ന സിംഹങ്ങൾക്കു നേർക്ക് ഒരാൾ കല്ലെടുത്തെറിയുമ്പോൾ സമീപം നിന്ന് ഈ ദൃശ്യങ്ങൾ പകർത്തുന്ന യുവതി സമീപത്തുള്ള മറ്റൊരു സിംഹത്തെയും കല്ലെറിയുവാൻ നിർദ്ദേശിക്കുന്നത് വീഡിയോയിൽ കാണാം.
ചൈനയിലെ സാമൂഹ്യമാധ്യമങ്ങളിൽ ഈ വീഡിയോ വൈറലായതിനെ തുടർന്ന് ഇവരുടെ പ്രവൃത്തിയെ വിമർശിച്ച് നിരവധിയാളുകൾ രംഗത്തെത്തിയിരിക്കുകയാണ്. ഇതിനു മുമ്പും മൃഗശാലയിൽ സന്ദർശനത്തിനെത്തിയ ആളുകൾ മൃഗങ്ങളെ ആക്രമിച്ച സംഭവം ചൈനയിൽ ഉണ്ടായിട്ടുണ്ട്.