തുറവൂർ : തുറവൂരിലെ സപ്ലൈകോ ചില്ലറവ വിൽപ്പനശാലയിൽ മോഷണം. ലോക്കറിൽ സൂക്ഷിച്ചിരുന്ന ഒന്നരലക്ഷത്തോളം രൂപ കവർന്നു. തിങ്കളാഴ്ച അർധരാത്രിക്ക് ശേഷമാണ് മോഷണമെന്ന് കരുതുന്നു. വിൽപ്പന ശാലയിലുണ്ടായിരുന്ന മറ്റുസാധനങ്ങളൊന്നും മോഷണം പോയിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.
പിൻവാതിലിലെ താഴ് പൊളിച്ചാണ് മോഷ്ടക്കൾ അകത്ത് കയറിയത്. അലമാരയ്ക്കു സമീപം സൂക്ഷിച്ചിരുന്ന ലോക്കറിന്റെ താക്കോൽ ഉപയോഗിച്ചാണ് ലോക്കർ തുറന്ന് പണം കവർന്നത്. സാധാരണ ദിവസങ്ങളിൽ ലോക്കറിന്റെ താക്കോൽ ജീവനക്കാർ കൊണ്ടു പോകുന്നത് പതിവായിരുന്നു.
എന്നാൽ മോഷണം നടന്ന തലേദിവസം താക്കോൽ കൊണ്ടു പോകാൻ മറന്നതായി ജീവനക്കാർ പൊലീസിന മൊഴിനൽകി. കുത്തിയതോട് സിഐ എസ്.സുധിലാലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പരിശോധന നടത്തി. ആലപ്പുഴയിൽ നിന്നെത്തിയ ഡോഗ് സ്ക്വാഡും വിരലടയളവിദഗ്ധരും പരിശോധന നടത്തി.