കൊച്ചി: കോവളത്ത് വിദേശവനിതയുടെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി.
പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവാണ് ഹർജി നൽകിയത്. കേസിൽ രണ്ടുപ്രതികളെ മാത്രമേ അറസ്റ്റ് ചെയ്തിട്ടുള്ളു. കേസില്‍ നാല് പ്രതികള്‍ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറഞ്ഞിരുന്നതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ മാർച്ച് 14നാണ് ലിത്വാനിയ സ്വദേശിനിയെ കാണാതായത്. ഒരു മാസം നീണ്ട അന്വേഷണത്തിനൊടുവില്‍ തിരുവല്ലത്തിനു സമീപം പനത്തുറയില്‍ ആളൊഴിഞ്ഞ പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെത്തുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
വിഷാദരോഗത്തിനുള്ള ചികില്‍സയ്ക്ക് വേണ്ടിയായിരുന്നു വിദേശ വനിത തിരുവനന്തപുരത്ത് എത്തിയത്.