കണ്മുന്നിലൊരു ദുരിതം മഹാമാരിയായി വന്നു നില്ക്കുമ്പോള് പ്രായത്തിന്റെ അവശതകള്‍ ഒന്നിനും ഒരു തടസമല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് പെന്‍ഷന്‍കാരായ ഒരു തലമുറ.
മഞ്ചേരി മുനിസിപ്പാലിറ്റിയിലെ പെന്ഷന് ഗുണഭോക്താക്കളാണ് മാര്യാട് നിവാസികളായ അലവിക്കുട്ടി ഹാജിയും ഫാത്തിമയും കല്യാണിയും ഇട്ടേക്കിയും.നാട്ടുകാരായ എണ്‍പതോളം പെന്ഷന് ഗുണഭോക്താക്കളില്‍ നിന്ന് നൂറും ഇരുന്നൂറുമായി സമാഹരിച്ച 19,000 രൂപ ഇവര്‍ മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.
തങ്ങളാല്‍ കഴിയുന്ന ഈ ചെറു സഹായം ദുരിത ബാധിതര്‍ക്ക് സാന്ത്വനമേകുമെന്ന പ്രതീക്ഷയിലാണ് ഈ പെന്ഷന് ഗുണഭോക്താക്കള്‍. ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എം അലവി, നാട്ടുകാരന് ഇസ്ഹാഖ് എന്നിവര്‍ പങ്കെടുത്തു.