“ജോണി ജോണി യെസ് പപ്പ’ ഈറ്റിംഗ് ഷുഗർ, നോ പപ്പാ.. ടെല്ലിംഗ് ലൈസ്, നോ പപ്പാ.. ഓപ്പൺ .യുവർ മൗത്ത്, ഹ..ഹ..ഹാ… നമ്മുടെയൊക്കെ കുട്ടിക്കാലത്ത് പാടി നടന്ന പാട്ടാണിത്. ജോണി ജോണി പാടാത്തവരും കേള്‍ക്കാത്തവരും കുറവായിരിക്കും. കാലാകാലങ്ങളായി പലര്‍ക്കായും അപ്പനോട് കള്ളം പറയുന്ന ഈ ജോണിയെ ഒട്ടും മടുത്തിട്ടില്ല.
ഈ പ്രശസ്ത റൈം പല സ്റ്റൈലിൽ പല പലനാട്ടില്‍ പാടിയതിന്റെ ദൃശ്യങ്ങള്‍ നമുക്ക് സമൂഹ മാധ്യമങ്ങളില്‍ കാണാനാകും. മിക്കവരും അവരവരുടേതായ ഒരു ഭാഷാ സ്വാധീനത്തിലായിരിക്കും ഈ റൈം പാടുക.
എന്നാല്‍ അടുത്തിടെ നമ്മുടെ നാട്ടില്‍ നിന്നും ഒരു “ജോണി ഗാനം’ ഉയരുകയുണ്ടായി. ഒരു ക്ലാസിക്കല്‍ ഗായകനാണ് ഇത് ആലപിക്കുന്നത്. അതും മറ്റ് രണ്ട് സംഗീതജ്ഞരുടെ അകമ്പടിയോടെ. അതില്‍ ഒരാള്‍ ഹാര്‍മോണിയം വായിക്കുന്നു. മറ്റൊരാള്‍ തബല വായിക്കുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന്തന്നെ വൈറലായി.
ഇത് 100 വര്‍ഷം മുമ്പ് വന്നിരുന്നെങ്കില്‍ ബ്രിട്ടീഷുകാര്‍ രാജ്യം വിട്ടേനെ!’എന്ന അടിക്കുറിപ്പോടെ ഇന്ത്യന്‍ റെയില്‍വേ അക്കൗണ്ട്സ് സര്‍വീസ് ഉദ്യോഗസ്ഥന് അനന്ത് രൂപനഗുഡിയാണ് ഈ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതശൈലിയിലാണ് അദ്ദേഹം ജോണി ജോണി യെസ് പപ്പാ ആലപിക്കുന്നത്. സ്വരങ്ങളും ജതികളുമൊക്കെ തകര്‍ക്കുന്ന ഈ ആലാപനം ഒരേ സമയം നമ്മളെ ഞെട്ടിക്കുകയും ചിരിപ്പിക്കുകയും ചെയ്യും.
ലളിതവും ആകര്‍ഷകവുമായ വരികളുടെ ഈ ക്ലാസിക്കല്‍ വ്യാഖ്യാനം അദ്ദേഹത്തിന്റെ സ്വര വൈദഗ്ദ്ധ്യം പ്രദര്‍ശിപ്പിക്കുകയും ഇന്ത്യന്‍ ശാസ്ത്രീയ സംഗീതത്തിന്റെ സങ്കീര്‍ണ്ണമായ ഈണങ്ങളോടെ കുട്ടികളുടെ ഗാനത്തിന് ഒരു പുതിയ സാംസ്കാരിക മാനം നല്‍കുകയും ചെയ്യുന്നു.
വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റാ ചെയ്തിരിക്കുന്നത്. “ഈ റൈമിന്റെ ലെവൽ ന്നെ ഇദ്ദേഹം മാറ്റിക്കളഞ്ഞു അതിശയമായിരിക്കുന്നു എന്നാണ് ഒരാൾ കുറിച്ചത്.
यह अगर 100 साल पहले आता, तो अंग्रेज़ अपना देश खुद छोडकर चले जाते! 😀😛😂 #English #rhymes #Music pic.twitter.com/uolJqbEwde
— Ananth Rupanagudi (@Ananth_IRAS) January 20, 2024