പ്രശസ്ത ഹോളിവുഡ് താരം ജോണി വാക്ടര്‍ മരിച്ചു. മോഷ്ടാക്കളുടെ വെടിയേറ്റാണഅ മരണം. 37 വയസായിരുന്നു. ശനിയാഴ്ച പ്രാദേശിക സമയം പുലര്‍ച്ചെ മൂന്നോടെ ലോസ് ആഞ്ചലസിലാണ് സംഭവം. മൂന്നു പേരായിരുന്നു അക്രമി സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് പോലീസ് അറിയിച്ചു.
‘മോഷ്ടാക്കൾ വീട്ടിലുണ്ടായിരുന്ന കാറിലെ കാറ്റലിറ്റിക്ക് കണ്‍വേര്‍ട്ടര്‍ മോഷ്ടിക്കാനുള്ള ശ്രമം നടത്തുകയായിരുന്നു. ഇത് തടയാൻ എത്തിയ നടനെ മോഷ്ടാക്കള്‍ വെടിവയ്ക്കുകയായിരുന്നു. വാക്ടറെ ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല’.- വാക്ടറുടെ അമ്മ സ്കാര്‍ലെറ്റ് പ്രതികരിച്ചു.
‘ജനറല്‍ ഹോസ്പിറ്റല്‍’ എന്ന പരമ്പരയിലെ ബ്രാന്‍ഡോ കോര്ബിന് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് വാക്ടര്‍.