കൈയും കാലും ഉപയോഗിച്ച് ഒരേസമയം മൂന്നു റൂബിക്സ് ക്യൂബുകൾ സോൾവ് ചെയ്ത 13 കാരന് ഗിന്നസ് വേൾഡ് റിക്കാർഡ്. ചൈനയിലെ സിയാമെൻ സ്വദേശിയായ ക്യൂ ജിയാൻയൂ എന്ന് പേരുള്ള കുട്ടിയാണ് ഇത്തരമൊരു അത്ഭുതം കാട്ടി ലോക ശ്രദ്ധ നേടിയെടുക്കുന്നത്.
ഇരുകൈയും കാലുമുപയോഗിച്ച് 1:36 മിനിട്ടിനുള്ളിലാണ് ജിയാൻയൂ ഈ നേട്ടം സ്വന്തമാക്കിയത്. മാത്രമല്ല തലകീഴായി തൂങ്ങിക്കിടന്ന് 15:84 സെക്കൻഡുകൊണ്ടും ഈ 13കാരൻ റൂബിക് ക്യൂബ് സോൾവ് ചെയ്തിരുന്നു.
ജിയാൻ ക്യൂ റൂബിക് ക്യൂബ് സോൾവ് ചെയ്യുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ ഗിന്നസ് വേൾഡ് റിക്കാർഡിന്റെ യൂട്യൂബ് ചാനലിലും പങ്കുവച്ചിട്ടുണ്ട്. അത്ഭുതകരമായ ഈ പ്രകടനത്തിന് പ്രതികരണവുമായി ആയിരക്കണക്കിനാളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.