പനയ്ക്കപ്പാലം അപകടം; പ്രതിശ്രുത വരന് പിന്നാലെ പരിക്കേറ്റ  സുഹൃത്തും മരണത്തിന് കീഴടങ്ങി


ഈ​രാ​റ്റു​പേ​ട്ട: സ്കൂ​ട്ട​റും പി​ക്ക​പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ പ്ര​തി​ശ്രു​ത വ​ര​ന​ട​ക്കം ര​ണ്ടു യു​വാ​ക്ക​ൾ മ​രി​ച്ചു. അ​രു​വി​ത്ത​ര കൊ​ണ്ടൂ​ർ പാ​റ​യി​ൽ പ​രേ​ത​നാ​യ ജേ​ക്ക​ബി​ന്‍റെ മ​ക​ൻ അ​ജി​ത്ത് (28), പാ​ലാ ഇ​ളം​തോ​ട്ടം മൂ​ന്നു​തൊ​ട്ടി​യി​ൽ ജി​ബി​ൻ രാ​ജു (31) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി എ​ട്ടി​ന് പാ​ലാ റോ​ഡി​ൽ പ​ന​യ്ക്ക​പ്പാ​ല​ത്തി​നു സ​മീ​പ​മാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ബൈ​ക്ക് യാ​ത്രി​ക​രാ​യ ഇ​രു​വ​രേ​യും ചേ​ർ​പ്പു​ങ്ക​ലി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. അ​ജി​ത്ത് ഇ​ന്ന​ലെ രാ​വി​ലെ മ​രി​ച്ചു.

ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്നു രാ​വി​ലെ ജി​ബി​ൻ രാ​ജു​വും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. അ​ജി​ത്തി​ന്‍റെ വി​വാ​ഹം ഈ ​മാ​സം ഏ​ഴി​നു ന​ട​ത്താ​നി​രി​ക്കെ​യാ​ണ് മ​ര​ണം. ക​ഴി​ഞ്ഞ 30 നാ​യി​രു​ന്നു വി​വാ​ഹ നി​ശ്ച​യം. സെ​ലി​ൻ രാ​ജു​വാ​ണ് അ​ജി​ത്തി​ന്‍റെ മാ​താ​വ്. സ​ഹോ​ദ​ര​ൻ: അ​ജി​ൻ.

Related posts

Leave a Comment