യുവതാരം അമിത് ചക്കാലയ്ക്കൽ നായകനാകുന്ന റൊമാന്റിക് ആക്ഷൻ ത്രില്ലർ ചിത്രമായ ജിബൂട്ടി ഫ്രഞ്ച് ഭാഷയിലും റിലീസിനൊരുങ്ങുന്നു.
പ്രണയത്തിനും ആക്ഷനും പ്രാധാന്യം നൽകിക്കൊണ്ടുള്ള ഈ ചിത്രത്തിന്റെ ഭൂരിഭാഗവും ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.
ജിബൂട്ടിയുടെ സൗന്ദര്യം പ്രേക്ഷകരിലേക്ക് എത്തിക്കുന്ന ചിത്രം കൂടിയായിരിക്കും തങ്ങളുടേതെന്നാണ് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെടുന്നത്.
ബ്ലൂഹിൽ നെയ്ൽ കമ്മ്യൂണിക്കേഷന്റെ ബാനറിൽ ജിബൂട്ടിയിലെ മലയാളി വ്യവസായി ജോബി. പി. സാം നിർമിച്ച ചിത്രം എസ്.ജെ സിനുവാണ് എഴുതി സംവിധാനം ചെയ്യുന്നത്.
തിരക്കഥയും സംഭാഷണവുമൊരുക്കിയിരിക്കുന്നത് അഫ്സൽ അബ്ദുൾ ലത്തീഫും എസ്. ജെ. സിനുവും ചേർന്നാണ്.
കൈതപ്രം ദാമോദരൻ നമ്പൂതിരി, വിനായക് ശശികുമാർ എന്നിവരുടെ വരികൾക്ക് ദീപക് ദേവ് സംഗീതം നൽകുന്നു.