ഇരിട്ടി: യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിജോ പുളിയാനിക്കാട്ടിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ ഒരു സിപിഎം പ്രവര്‍ത്തകന്‍കൂടി അറസ്റ്റില്‍. വട്ട്യറ കരിയാലിലെ അജയി (36)നെ യാണ് ഇരിട്ടി സിഐ രാജീവന് വലിയവളപ്പില്‍ അറസ്റ്റ് ചെയ്തത്. മുമ്പ് സിപിഎം പ്രവര്‍ത്തകരായ ജയചന്ദ്രന്, ഷിതു, ധനേഷ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
കേസില്‍ നാല് പ്രതികളാണ് ഉള്ളതെന്നും ഇതോടെ പ്രതികളുടെ അറസ്റ്റ് പൂര്‍ണമായതായും സിഐ പറഞ്ഞു. കഴിഞ്ഞ 19 രാത്രി വട്ട്യറ കരിയാലില്‍ കട വരാന്തയില്‍ കോണ്‍ക്രീറ്റ് ജോലി ചെയ്തു കൊണ്ടിരുന്ന യൂത്ത് കോണ്‍ഗ്രസ് പേരാവൂര്‍ നിയോജക മണ്ഡലം സെക്രട്ടറി ജിജോ പുളിയാനിക്കാട്ടിനെ മുഖം മൂടിയണിഞ്ഞ നാലംഗ സംഘം വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
കരിയാലിലെ ഒരു ശവ സംസ്കാര ചടങ്ങില്‍ വെച്ച് റീത്തുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് പിന്നീട് അക്രമത്തിലേക്ക് വഴിമാറിയതെന്നാണ് പോലീസ് കണ്ടെത്തല്‍.