തിരുവനന്തപുരം: കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജോസ് കെ. മാണി വിഭാഗം രാജിവച്ചതിനു ശേഷം മാത്രമേ ചർച്ചയുള്ളെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. കേരള കോണ്‍ഗ്രസ് പ്രശ്നങ്ങളില്‍ യുഡിഎഫിന്റെ തീരുമാനം ആദ്യം നടപ്പാക്കണം. ജോസ് കെ. മാണി വിഭാഗം രാജിവയ്ക്കണമെന്ന് യുഡിഎഫ് അറിയിച്ചതാണ്.
ഇരുവിഭാഗങ്ങളും ചില നിര്‍ദേശങ്ങളും ആവശ്യങ്ങളും യുഡിഎഫിനെ അറിയിച്ചു. നിലവിലെ തീരുമാനങ്ങള്‍ നടപ്പിലാക്കിയ ശേഷം മറ്റ് വിഷയങ്ങളില്‍ ചര്‍ച്ച തുടരുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.