ജിമ്മില്‍ യുവാക്കളെ വെല്ലുന്ന ചുറുചുറുക്കുമായി 68 വയസുകാരി; അമ്മയ്ക്ക് പരിശീലകനായി മകനും

 

പ്രായം എന്നത് വെറും നമ്പർ. ശരീരം ഏത് അവസ്ഥ യിലാണെന്നതല്ല മനോധൈര്യമാണ് ഏതൊരു മുന്നേറ്റത്തിന് പിന്നിലെന്ന് നമുക്കേവര്‍ക്കും അറിയാം. അത്തരമൊരു വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരിക്കുകയാണ്.

68 വയസുകാരി ജിമ്മില്‍ നിന്ന് വ്യായാമവും “വെയ്റ്റ് ലിഫ്റ്റിംഗു’മൊക്കെ നടത്തുന്ന ദൃശ്യങ്ങളാണിത്. വെയ്റ്റ് ലിഫ്റ്റര്‍ മമ്മി എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇതില്‍ കൗതുകമുണര്‍ത്തുന്ന മറ്റൊരു സംഗതി ഇവരുടെ മകന്‍ തന്നെയാണ് ജിമ്മില്‍ “ഇന്‍സ്ട്രക്ടറായി’ വന്നിരിക്കുന്നത് എന്നതാണ്. ചില മാറ്റങ്ങളുണ്ടാക്കാന്‍ അമ്മ തീരുമാനിച്ചിരിക്കുന്നു എന്നാണ് മകന്‍ അജയ് സംഗ്വാന്‍ ഇന്‍സ്റ്റാഗ്രാമിലെ വീഡിയോയ്ക്ക് കുറിപ്പ് നല്‍കിയിരിക്കുന്നത്.

ഇന്‍സ്റ്റാഗ്രാമില്‍ അക്കൗണ്ട് ആരംഭിച്ച് ചുരുങ്ങിയ നാളുകള്‍ക്കകം 6,000 ഫോളോവേഴ്‌സിനെ ലഭിച്ചുവെന്നും റിപ്പോര്‍ട്ടു കളുണ്ട്. സ്വാട്ടും, പ്ലാങ്ക്‌സും ഉള്‍പ്പടെ ഈ 68കാരി അനായാസം ചെയ്യുന്ന ദൃശ്യങ്ങള്‍ കണ്ട് ഒട്ടേറെ പേര്‍ അഭിനന്ദവുമായി എത്തി.

മറ്റുളളവര്‍ക്ക് പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് ഈ അമ്മ വളരെ പ്രചോദനമാണെന്ന് ഉള്‍പ്പടെയുള്ള കമന്‍റുകൾ പോസ്റ്റിന് വന്നിരു ന്നു. അമ്മയ്ക്ക് കൃത്യമായ പരിശീലനം നല്‍കുന്ന മകനെ അഭിനന്ദിക്കാനും നെറ്റിസണ്‍സ് മറന്നില്ല.





Related posts

Leave a Comment