അ​യ്യോ തൊ​ട​ല്ലേ… തൊ​ട്ടാ​ൽ കി​ട്ടും മ​ര​ണ വേ​ദ​ന; അ​റി​യാം ജിം​പി ഇ​ല​യു​ടെ പ്ര​ത്യേ​ക​ത

വൈ​വി​ധ്യ​ങ്ങ​ളാ​യ പ്ര​കൃ​തി​യാ​ൽ സ​ന്പ​ന്ന​മാ​ണ് ന​മ്മു​ടെ നാ​ട്. ചു​റ്റു​മൊ​ന്ന് ക​ണ്ണോ​ടി​ച്ചാ​ൽ ത​ന്നെ പ​ച്ച​പ്പും ഹ​രി​താ​ഭ​യും ക​ണ്ണിനു കു​ളി​ർ​മ​യേ​കും. ക​റി​വ​യ്ക്കാ​ൻ ഒ​ന്നു​മി​ല്ല​ങ്കി​ൽ തൊ​ട്ട​ടു​ത്ത പ​റ​ന്പി​ലേ​ക്ക് ഒ​ന്നി​റ​ങ്ങി​യാ​ൽ മ​തി​യാ​കും കൈ​നി​റ​യെ ക​റി​ക്കു​ള്ള ഇ​ല​ക​ളു​ണ്ടാ​കും.

പ​ണ്ടൊ​ക്കെ തൊ​ടി​യി​ലും മു​റ്റ​ത്തു​മൊ​ക്കെ കു​ഞ്ഞു​ങ്ങ​ൾ ക​ളി​ച്ചു​കൊ​ണ്ട് നി​ൽ​ക്കു​ന്പോ​ൾ ഒ​ന്നു താ​ഴെ വീ​ണാ​ൽ ഓ​ടി​പ്പോ​യി ആ​ദ്യം ചെ​യ്യു​ന്ന​ത് പ​ച്ചി​ല മ​രു​ന്ന് പ​റി​ച്ച് മു​റി​വി​ൽ പു​ര​ട്ടു​ക എ​ന്ന​താ​ണ്. എ​ന്നാ​ൽ ഇ​ല​ക​ളി​ലും വി​ഷ​ച്ചെ​ടി​ക​ൾ പ​തി​യി​രി​പ്പു​ണ്ട്.

ഇ​പ്പോ​ഴി​താ ഓ​സ്ട്രേ​ലി​യ​യി​ൽ കാ​ണ​പ്പെ​ടു​ന്ന ഇ​ല​യു​ടെ വി​ഷ​ക്ക​ഥ​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ജിം​പി ജിം​പി എ​ന്നാ​ണ് അ​തി​ന്‍റെ പേ​ര്. ഡ​ൻ​ഡ്രോ​ക്‌​നൈ​ഡ് എ​ന്നാ​ണ് അ​തി​ന്‍റെ ശാ​സ്ത്രീ​യ​നാ​മം.

ചെ​റി​യ സൂ​ചി​ക​ൾ പോ​ലെ രോ​മ​ങ്ങ​ളാ​ൽ സ​ന്പ​ന്ന​മാ​ണ് ഈ ​ചെ​ടി​യു​ടെ ഇ​ല​ക​ളു​ടെ പു​റം​ഭാ​ഗം. ഇ​തി​ന​ക​ത്ത് വി​ഷം അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​രു കു​ത്ത് കി​ട്ടി​യാ​ൽ തീ​ർ​ന്നു എ​ന്നു​ത​ന്നെ പ​റയാം. തേ​ളി​ന്‍റെ വി​ഷ​ത്തോ​ട് ഇ​തി​നെ താ​ര​ത​മ്യ​പ്പെ​ടു​ത്താ​റു​ണ്ട്. ഈ ​ചെ​ടി​യു​ടെ കു​ത്ത് കി​ട്ടി​യാ​ൽ അ​തി തീ​വ്ര​മാ​യ വേ​ദ​ന അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​മെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​ർ അ​ഭി​പ്രാ​യ​പ്പെ​ടു​ന്ന​ത്. നാ​ഡീ​വ്യൂ​ഹ​ത്തെ​യാ​ണ് ഇ​തി​ന്‍റെ വേ​ദ​ന ബാ​ധി​ക്കു​ന്ന​ത്.

Related posts

Leave a Comment